‘ജെ എസ് സിദ്ധാർത്ഥന്റെ മരണം യൂണിയൻ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയായി’; SFI വയനാട് ജില്ലാ സമ്മേളനത്തിൽ വിമർശനം

എസ്എഫ്ഐ വയനാട് ജില്ലാ സമ്മേളനത്തിൽ ചർച്ചയായി പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥന്റെ മരണം. സിദ്ധാർത്ഥന്റെ മരണം യൂണിയൻ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയായെന്ന് എസ്എഫ്ഐ വയനാട് ജില്ലാ സമ്മേളനത്തിൽ വിമർശനം. മാധ്യമങ്ങൾ സൃഷ്ടിച്ച പൊതുബോധത്തെ ചെറുക്കാൻ സാധിച്ചില്ലെന്നും സമ്മേളനത്തിൽ കുറ്റപ്പെടുത്തൽ ഉണ്ടായി.
വിഷയം കൈകാര്യം ചെയ്യുന്നതിൽ ജാഗ്രതകുറവുണ്ടായെന്നും വിമർശനമുയർന്നു. വിവരങ്ങൾ കൃത്യമായി പുറത്ത് കൊണ്ടുവരാൻ സംഘടനയ്ക്കായില്ല എന്ന വിമർശനവുമായി പ്രതിനിധികൾ രംഗത്തെത്തി. വിവിധ യൂണിവേഴ്സിറ്റികൾക്ക് കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനെ വിഷയം സ്വാധീനിച്ചു. വെറ്ററിനറി യൂണിവേഴ്സ്റ്റിയിൽ വിജയിച്ചെങ്കിലും മറ്റിടങ്ങളിൽ വിഷയം കാര്യമായി ബാധിച്ചതായി എന്നാണ് വിലയിരുത്തൽ.
Story Highlights : Death of JS Siddharthan discussion in SFI Wayanad District Conference
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here