തൃശൂർ ചാവക്കാട് നാടൻ ബോംബ് പൊട്ടിത്തൊറിച്ചു; ഒരാൾ കസ്റ്റഡിയിൽ

തൃശൂർ ചാവക്കാട് നാടൻ ബോംബ് പൊട്ടിത്തൊറിച്ചു. ഒരുമനയൂർ ആറാം വാർഡ് ശാഖാ റോഡിലാണ് തുണിയിൽ പൊതിഞ്ഞ നിലയിലുണ്ടായിരുന്ന ബോംബ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ഒരുമനയൂർ സ്വദേശി ഷെഫീക്കിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷെഫീഖ്.
ബോംബ് സ്ക്വഡ് എത്തി നടത്തിയ പരിശോധനയിലാണ് നാടൻ ബോംബാണ് പൊട്ടിയതെന്ന് കണ്ടെത്തിയത്. ഷെഫീഖിന്റെ വീട്ടിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നുണ്ട്. വീട്ടിലാണ് ബോംബ് നിർമ്മിച്ചതെന്ന നിഗമനത്തിലാണ് ബോംബ് സ്ക്വാഡിന്റെ പ്രത്യേക യുണീറ്റ് പരിശോധന നടത്തുന്നത്.
ഇന്ന് ഉച്ചക്ക് 2 മണിയോടുകൂടിയാണ് സ്ഫോടനം ഉണ്ടായത്. വലിയ ശബ്ദം കേട്ട് പുറത്തിറങ്ങിയ നാട്ടുകാരാണ് പുക ഉയരുന്നത് കാണുന്നത്. പിന്നാലെ നടത്തിയ പരിശോധനയിലാണ് കരിങ്കൽ ചീളുകളും ഗുണ്ടിന് സമാനമായ അവശിഷ്ടങ്ങളും കണ്ടെത്. കൂടാതെ ഒരു ലൈറ്ററും പൊട്ടിത്തെറിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് ചാവക്കാട് പൊലീസിനെ വിവരമറിയിക്കുകയം ചെയ്യുകയായിരുന്നു.
Story Highlights : Bomb exploded in Thrissur Chavakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here