Advertisement

ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി; അട്ടപ്പാടിയിലെ കാർത്തുമ്പി കുടകളെ കുറിച്ച് മൻകി ബാത്തിൽ പരാമർശിച്ച് മോദി

June 30, 2024
2 minutes Read

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻകിബാത്ത് പരിപാടി പുനരാരംഭിച്ചു. മൂന്നാം നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ മൻകി ബാത് പരിപാടിയിൽ കേരളത്തിലെ അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകൾ നിർമിക്കുന്ന കാർത്തുമ്പി കുടകളെ കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു. ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വാസം അർപ്പിച്ച് തെരഞ്ഞെടുപ്പിന്റ ഭാഗമായ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വാസമർപ്പിച്ചതിൽ ജനങ്ങൾക്ക് നന്ദി പ്രധാനമന്ത്രി അറിയിച്ചു. ആദിവാസി സ്വാതന്ത്ര്യസമര നായകരായ വീർ സിധു, കാൻഹു എന്നിവർക്ക് ആദരം അർപ്പിച്ച് സന്താളി ഗാനം പങ്കുവെച്ചു. അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകളുടെ നേതൃത്വത്തിലുള്ള സഹകരണ സംഘം നിർമിക്കുന്ന കാർത്തുമ്പി കുടകളെ പ്രധാനമന്ത്രി വിശദമായി ലോകത്തിന് പരിചയപ്പെടുത്തി.

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായുള്ള മാതാവിന്റെ പേരിൽ ഒരു വൃക്ഷം, പദ്ധതിയുടെ ഭാഗമാകാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന് ആശംസകൾ അറിയിച്ച പ്രധാനമന്ത്രി,അന്താരാഷ്ട്ര യോഗാ ദിനാചരണം, ആഗോളതലത്തിൽ ഇന്ത്യൻ സിനിമകളുടെ മികവിനെക്കുറിച്ചും പരാമർശിച്ചു. 2014 ഒക്ടോബറിൽ ആരംഭിച്ച വൻകി ബാത്ത് പരിപാടിയുടെ 111മത്തെ എപ്പിസോഡ് ആണ് ഇന്നത്തേത്.

Story Highlights : PM Narendra Modi holds 1st Mann Ki Baat after poll win

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top