Advertisement

ഒഴുക്കിൽപ്പെട്ട 4 വയസുകാരന്റെ മൃതദേഹം കണ്ടെത്തി, മരിച്ചത് 5 പേർ

July 2, 2024
1 minute Read

പൂനെ ലോണാവാലയിൽ മലവെള്ളപ്പാച്ചിലിൽ പെട്ട് കാണാതായ നാലുവയസുകാരന്‍റെ മൃതദേഹം കണ്ടെത്തി. ഒഴുക്കിൽപെട്ട് മരിച്ചത് ആകെ 5 പേർ. മൃതദേഹങ്ങൾ എല്ലാം കണ്ടെടുത്തതോടെ തെരച്ചിൽ അവസാനിപ്പിച്ചു.

ഒരു സ്ത്രീയും നാല് കുട്ടികളുമാണ് മരിച്ചത്. ഞായറാഴ്ച്ച പന്ത്രണ്ടരയോടെയാണ് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഒഴുക്കില്‍ പെട്ടത്. വിനോദസഞ്ചാരത്തിനായി പുനെയില്‍ നിന്നെത്തിയ 17 അംഗ സംഘത്തില്‍ പെട്ടവരായിരുന്നു ഇവര്‍.

സംഭവം നടന്ന സ്ഥലത്തുനിന്നും ഏതാണ് 100 മീറ്റര്‍ അകലെയുള്ള ഖുഷി അണക്കെട്ടില്‍ വെച്ചാണ് മൃതദേഹം കിട്ടിയത്. ഇതോടെ മരണം അഞ്ചായി. അപകടം നടന്ന പ്രദേശത്തെ വിനോദസഞ്ചാരം പൂർണ്ണമായും നിരോധിച്ചു.

ഖുഷി അണകെട്ടിന്റെ സുരക്ഷിത പ്രദേശത്തെ വിനോദസഞ്ചാരത്തിന് നിയന്ത്രണങ്ങളോടെയാണ് അനുമതി. പെട്ടെന്ന് കുതിച്ചെത്തിയ മലവെള്ളം ഇവരുടെ പ്രതീക്ഷകൾ തകർക്കുകയായിരുന്നു. 10 പേർ ഒഴുക്കിൽപ്പെട്ടെങ്കിലും 5 പേർക്ക് രക്ഷപ്പെടാനായി.

Story Highlights : 4 year old boy dead body found flood

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top