മാധ്യമപ്രവർത്തകൻ എം.ആർ. സജേഷ് അന്തരിച്ചു

മാധ്യമപ്രവർത്തകൻ എം ആർ സജേഷ് (46) അന്തരിച്ചു. ഇന്ത്യാ വിഷൻ, കൈരളി ടി വി, ഇ ടി വി ഭാരത് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
വയനാട് സുൽത്താൻ ബത്തേരി കുപ്പാടി പുത്തൻ വിള എം രവീന്ദ്രൻ പിള്ളയുടെയും സി എച്ച് വസന്തകുമാരിയുടെയും മകനാണ്. ഭാര്യ – ഷൈമി ഇ. പി. (മീഡിയ കോർഡിനേറ്റർ, നോളേജ് ഇക്കോണമി മിഷൻ), മകൾ- ഋതു ശങ്കരി.
സംസ്കാരം സുൽത്താൻ ബത്തേരിയിലെ വീട്ടുവളപ്പിൽ.മൃതദേഹം തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നും വൈകിട്ടോടെ പ്രസ് ക്ലബ്ബിൽ പൊതുദർശനത്തിന് വയ്ക്കും. പൊതുദർശനത്തിനുശേഷം സ്വദേശമായ വയനാട്ടിലേക്ക് കൊണ്ടുപോകും.
Story Highlights : Journalist M R Sajeesh Death
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here