Advertisement

നിക്ഷേപത്തുക മടക്കി നൽകുന്നില്ല; കോൺഗ്രസ് ഭരിക്കുന്ന മാള സർവീസ് സഹകരണ ബാങ്കിനെതിരെ പരാതി

July 4, 2024
1 minute Read

മാള സർവീസ് സഹകരണ ബാങ്കിൽ നിന്ന് നിക്ഷേപത്തുക മടക്കി നൽകുന്നില്ലെന്ന് പരാതി. വലിയപറമ്പ് സ്വദേശി പുന്നക്ക പറമ്പിൽ അജിത് കുമാറിനാണ് കോൺഗ്രസ് ഭരിക്കുന്ന ബാങ്കിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. പണം ചോദിച്ചപ്പോൾ ബാങ്ക് ഭരണസമിതി അംഗങ്ങൾ വീട്ടിലെത്തി പരിശോധന നടത്തി ആവശ്യമുണ്ടെങ്കിൽ പണം നൽകാമെന്ന വിചിത്ര മറുപടിയാണ് നൽകിയതെന്ന് പരാതിക്കാരൻ പറയുന്നു.

ഏറെക്കാലമായി കോൺഗ്രസ് ഭരിക്കുന്ന മാള സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേട് നടന്നുവന്ന സഹകരണ വകുപ്പ് റിപ്പോർട്ടിന് പിന്നാലെയാണ് നിക്ഷേപത്തുകയും മടക്കി നൽകുന്നില്ലെന്ന പരാതിയും ഉയരുന്നത്. വലിയപറമ്പ് സ്വദേശി പുന്നക്ക പറമ്പിൽ അജിത് കുമാർ നാലു ലക്ഷത്തി എൺപതിനായിരം രൂപയാണ് നിക്ഷേപം നടത്തിയിരുന്നത്. ഈ തുക മടക്കി നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഓരോ ദിവസവും ഓരോ ലക്ഷം രൂപ വീതം നൽകാമെന്നാണ് ബാങ്ക് മറുപടി നൽകിയത്. മൂന്നുലക്ഷം രൂപ അങ്ങനെ മടക്കി നൽകി ബാക്കി തുക ചോദിച്ചപ്പോൾ വിചിത്ര മറുപടിയും നൽകിയെന്നാണ് പരാതി.

ബാങ്കിൽ നിന്നും നിക്ഷേപങ്ങൾ പിൻവലിക്കാനെത്തുന്ന നിരവധി പേരാണ് പണം ലഭിക്കാത്തതിനെ തുടർന്ന് പരാതിയുമായി രംഗത്തെത്തുന്നത്.

Story Highlights : Complaint against Mala Service Cooperative Bank

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top