കാവൽ മാലാഖയായി വീണ്ടും മാർട്ടിനസ്; ഇക്വഡോറിനെ വീഴ്‌ത്തി അർജന്റീന സെമിയില്‍

കോപ്പ അമേരിക്കയില്‍ ഇക്വഡോറിനെ വീഴ്‌ത്തി അർജന്റീന സെമി ഫൈനലില്‍. പെനൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീനയുടെ ജയം (4–2). നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോളടിച്ച് സമനിലയിലായിരുന്നു. എമിലിയാനോ മാർട്ടിനസ് ഇക്വഡോറിന്റെ 2 കിക്കുകൾ തടുത്തു. എന്നാൽ പെനൽറ്റി ഷൂട്ടൗട്ടിൽ അർജന്റീനയുടെ ആദ്യ കിക്ക് മെസി പാഴാക്കി. മെസി ഒഴിച്ച് കിക്കെടുത്ത അർജന്റീന താരങ്ങളെല്ലാം ലക്ഷ്യം കണ്ടു.
ജൂലിയന്‍ അല്‍വാരസ്, മാക് അലിസ്റ്റര്‍, ഗോണ്‍സാലോ മൊണ്ടിയെല്‍, നിക്കോളാസ് ഒട്ടമെന്‍ഡി എന്നിവര്‍ അര്‍ജന്റീനയ്ക്കായി ലക്ഷ്യം കണ്ടു. ഏയ്ഞ്ചല്‍ മെന, അലന്‍ മിന്‍ഡ എന്നിവരുടെ കിക്കുകളാണ് മാര്‍ട്ടിനസ് തടുത്തിട്ടത്. ജോണ്‍ യെബോയും ജോര്‍ഡി കായ്‌സെഡോയും ലക്ഷ്യം കണ്ടെങ്കിലും ഒടുവില്‍ ഇക്വഡോര്‍ നിരാശയോടെ മടങ്ങി.
മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചിരുന്നു. ഇതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ആദ്യപകുതിയില്‍ ലിസാന്‍ഡ്രോ മാർട്ടിനസിലൂടെയാണ് അർജന്‍റീന ലീഡെടുത്തത്. എന്നാല്‍ മത്സരത്തിലെ രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമില്‍ കെവിന്‍ റോഡ്രിഗസിലൂടെ മറുപടി നല്‍കി ഇക്വഡോർ ഒപ്പമെത്തി. തുടർന്ന് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീട്ടുകയായിരുന്നു.
അര്‍ജന്‍റീനയ്ക്കായി ആദ്യ കിക്കെടുത്ത മെസിക്ക് പിഴച്ചതോടെ അര്‍ജന്‍റീനയുടെ ചങ്കിടിപ്പേറി. മെസിയുടെ ഷോട്ട് ക്രോസ് ബാറില്‍ തട്ടിപ്പുറത്തുപോയി. എന്നാല്‍ ഇക്വഡോറിന്റെ ആദ്യ കിക്ക് തടുത്തിട്ട അര്‍ജന്‍റീന ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് അര്‍ജന്‍റീനയുടെ ശ്വാസം വീണ്ടെടുത്തു. അര്‍ജന്‍റീനയുടെ രണ്ടാം കിക്കെടുത്ത ജൂലിയന്‍ ആല്‍വാരെസ് പന്ത് വലയിലെത്തിച്ചപ്പോള്‍ ഇക്വഡോറിന്റെ രണ്ടാം കിക്കെടുത്ത അലന്‍ മിന്‍ഡയുടെ ഷോട്ടും തടുത്തിട്ട് എമിലിയാനോ വീരനായകനായി. പിന്നീട് കിക്കെടുത്ത അലക്സി മക് അലിസ്റ്ററും ഗോൺസാലോ മൊണ്ടിയാലും നിക്കൊളാസ് ഒട്ടമെന്‍ഡിയും അര്‍ജന്‍റീനക്കായി ലക്ഷ്യം കണ്ടപ്പോള്‍ ജോണ്‍ യെബോയും ജോര്‍ഡി കാസിഡോയും ഇക്വഡോര്റിനായി ലക്ഷ്യം കണ്ടു.
Story Highlights : Argentina Reach Semi-finals with Shootout Win Over Ecuador
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here