Advertisement

കെഎസ്ഇബി ഓഫിസില്‍ കയറി യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാക്രമം; ഉദ്യോഗസ്ഥരെ മര്‍ദിച്ചു, ഉപകരണങ്ങള്‍ തകര്‍ത്തു

July 6, 2024
2 minutes Read
Kozhikode youth congress leader attacked kseb employees

കോഴിക്കോട് തിരുവമ്പാടി കെഎസ്ഇബി ഒഫീസില്‍ കയറി യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാക്രമം. ഉദ്യോഗസ്ഥരെ മര്‍ദിച്ചതിനൊപ്പം കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും തകര്‍ത്തു. സംഭവത്തില്‍ യു.സി അജ്മലിനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. (Kozhikode youth congress leader attacked kseb employees)

വൈദ്യുതി ബില്ല് അടക്കാത്തതിനാല്‍ യു.സി അജ്മലിന്റെ വീട്ടിലെ വൈദ്യത ബന്ധം കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വിച്ഛേദിച്ചിരുന്നു. വ്യാഴാഴ്ച പണം അടച്ചതോടെ വെള്ളിയാഴ്ച വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു. വൈദ്യുതി പുന:സ്ഥാപിക്കാന്‍ എത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൈയേറ്റ ശ്രമം നടത്തുകയും അസഭ്യം പറയുകയും ചെയ്തതോടെ ഉദ്യോഗസ്ഥര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Read Also: പ്രസിഡന്റായ സമയത്ത് ചെയ്ത പ്രവർത്തികൾക്ക്‌ നിയമപരിരക്ഷ ലഭിക്കും; ട്രംപിന് അനുകൂമായി സുപ്രിംകോടതി വിധി

ഇതില്‍ പ്രകോപിതനായ അജ്മലും സഹോദരന്‍ ഷഹദാദും ഇന്ന് രാവിലെയാണ് തിരുവമ്പാടിയിലെ കെഎസ്ഇബി ഓഫീസിലെത്തി അക്രമം അഴിച്ചുവിട്ടത്. അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ അജ്മലിനെയും ഷഹദാദിനേയും പോലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മുന്‍ തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് ആണ് അജ്മല്‍.

Story Highlights : Kozhikode youth congress leader attacked kseb employees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top