Advertisement

ട്രെയിനിന് മുകളിൽ കയറിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റെയിൽവേ

July 8, 2024
2 minutes Read

ട്രെയിനിന് മുകളിൽ കയറിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതികരിച്ച് റെയിൽവേ. ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റെയിൽവേയുടെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ ആർപിഎഫ് അന്വേഷണം നടത്തും. റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ നിരീക്ഷണം ഏർപ്പെടുത്തുമെന്ന് റെയിൽവേ അറിയിച്ചു.

വൈദ്യുതി ലൈനിന്റെ അപകടത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകാനും ആലോചനയുണ്ടെന്ന് റെയിൽവേ അറിയിച്ചു. ഇന്നലെ വൈകുന്നേരമായിരുന്നു പന്തയം ജയിക്കുന്നതിനായി ഗുഡ്സ് ട്രെയിനിന് മുകളിൽ കയറിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചത്. ഇടപ്പള്ളി സ്വദേശി ആന്റണി ജോസ്(17)ആണ് മരിച്ചത്. 85 ശതമാനത്തിന് മുകളിൽ പൊള്ളൽ ഏറ്റിരുന്നു.

Read Also: കേരളം കണ്ട ഏറ്റവും വലിയ തീവണ്ടി അപകടം; നഷ്ടമായത് 105 ജീവനുകൾ; പെരുമൺ ​ദുരന്തത്തിന്റെ ഓർമകൾക്ക് 36 വയസ്

പിറന്നാൾ ആഘോഷത്തിനിടെ സുഹൃത്തുക്കളുമായി പന്തയം വച്ച് ആന്റണി ട്രെയിനിന് മുകളിൽ കയറുകയായിരുന്നു. വലിയ അളവിൽ പ്രവഹിച്ചുകൊണ്ടിരുന്ന വൈദ്യുതിലൈനിൽ നിന്നാണ് ആന്റണിക്ക് പൊള്ളലേറ്റത്. ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രൈനിന് മുകളിലാണ് 17കാരൻ കയറിയത്.

Story Highlights : Railway responds on 17 year old boy who died after climbing on top of goods train

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top