സംസ്ഥാനത്തെ ഡെങ്കി ബാധിതരിൽ 54 ശതമാനവും എറണാകുളത്ത്; ശനിയാഴ്ച മാത്രം സ്ഥിരീകരിച്ചത് 86 കേസുകൾ

എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ ക്രമാതീത വർദ്ധനവ്. സംസ്ഥാനത്തെ ഡെങ്കി ബാധിതരിൽ 54 ശതമാനവും എറണാകുളത്ത്. 86 ഡെങ്കി കേസുകളാണ് ശനിയാഴ്ച മാത്രം സ്ഥിരീകരിച്ചത്. കളമശേരി നഗരസഭാ പരിധിയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കളമശേരിയിൽ 21 പേർക്ക് ഒരു ദിവസം ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. തമ്മനം ഭാഗത്ത് എട്ടുപേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. ജില്ലയിലെ 22 മേഖലകളിലാണ് ഡെങ്കിപ്പനി വ്യാപനം. ജില്ലയിൽ രണ്ടു പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞാഴ്ച 22 ശതമാനം ആയിരുന്ന ഡെങ്കി ബാധിതരുടെ എണ്ണമാണ് ശനിയാഴ കഴിഞ്ഞതോടെ കുത്തനെ ഉയർന്നത്. വൈറൽ പനി ബാധിതരുടെ എണ്ണം കൂടുന്നതിനിടെയാണ് ഡെങ്കു കേസുകൾ ജില്ലയിൽ വർധിക്കുന്നത്.
Story Highlights : Increase in the number of dengue patients in Ernakulam district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here