കൊങ്കൺ പാത ഗതാഗത യോഗ്യമായി; ചളിയും മണ്ണും നീക്കുന്ന പ്രവർത്തി പൂർത്തിയായി

കൊങ്കൺ പാത ഗതാഗത യോഗ്യമായി. ചളിയും മണ്ണും നീക്കുന്ന പ്രവർത്തി പൂർത്തിയായി. രാത്രി 8:30 ഓടെ തുരങ്കത്തിലെ ചളിയും മറ്റും നീക്കുന്ന പ്രവർത്തി പൂർത്തിയായത്. ട്രെയിൻ യാത്ര ഉടൻ പുനഃസ്ഥാപിക്കും. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് ഗതാഗതം പൂർണമായി തടസപ്പെടുന്ന രീതിയിൽ പാതയിൽ വെള്ളക്കെട്ടും ചളി അടിയുകയും ചെയ്തത്. പിന്നാലെ തുടങ്ങിയ ഏകദേശം 17 മണിക്കൂറോളം നീണ്ടു നിന്ന ദൗത്യമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.
നിലവിൽ മുംബൈക്കും ഗോവക്കുമിടയിലുള്ള ചില ട്രെയിനുകൾ നാളെയും റദ്ദായിരിക്കുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. ഇന്ന് യാത്ര തുടങ്ങിയ ട്രെയിനുകൾ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. വഴി തിരിച്ചുവിട്ട ട്രെയിനുകൾ മുൻ നിശ്ചയിച്ച രീതിയിൽ തന്നെ യാത്ര തുടരും. മഴയെ തുടർന്ന് ഗോവയിലെ പെർണം തുരങ്കത്തിൽ വെള്ളമിറങ്ങിയതാണ് ട്രെയിനുകൾ വൈകാനും വഴിതിരിച്ചു വിടാനും ഇടയാക്കിയത്.
Story Highlights : Konkan route became passable
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here