‘ലാമിന്‍ യമാല്‍, ലോകഫുട്ബോളിൽ മറ്റൊരു ഇതിഹാസം പിറവിയെടുത്തിരിക്കുന്നു’: വി ശിവൻകുട്ടി

2024 യൂറോ കപ്പിന്റെ സെമിഫൈനലില്‍ ഫ്രാന്‍സിനെതിരേ സ്‌പെയിന്റെ വിജയക്കുതിപ്പിന് ചുക്കാന്‍ പിടിച്ചത് യമാലിന്റെ ബൂട്ടുകളായിരുന്നു. ഒമ്പതാം മിനിറ്റില്‍ തന്നെ തങ്ങളെ ഞെട്ടിച്ച ഫ്രഞ്ച് പടയെ തിരിച്ചാക്രമിച്ച് വിജയം പിടിച്ചെടുത്തപ്പോള്‍ സ്‌പെയിന്റെ ആദ്യ ഗോള്‍ പിറന്നതും യമാലിന്റെ ബൂട്ടില്‍ നിന്നു തന്നെ.
ലാമിന്‍ യമാലിനെ പ്രശംസിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. യൂറോ 2024 നിടയിൽ പഠിച്ച് പരീക്ഷ പാസാകുകയും ചെയ്തു ഈ മിടുക്കൻ.. ലോകഫുട്ബോളിൽ മറ്റൊരു ഇതിഹാസം പിറവിയെടുത്തിരിക്കുന്നു..ലാമിൻ യമാൽ എന്നാണ് വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്.
ഫ്രാൻസിനെ തോൽപ്പിച്ച് സ്പെയിൻ യൂറോ കപ്പ് ഫൈനലിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്പെയിനിന്റെ വിജയം.യൂറോ ചരിത്രത്തിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമായി സ്പെയിനിന്റെ 16 കാരൻ ലമീൻ യമാൽ. സന്തോഷമുണ്ടെന്നും ഫൈനലിലേക്ക് കടന്നതില്‍ അഭിമാനമുണ്ടെന്നും യമാല്‍ മല്‍സരശേഷം പ്രതികരിച്ചു.അതേസമയം, മെസിക്കൊപ്പമുള്ള കുഞ്ഞ് യമാലിന്റെ ഫോട്ടോയും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ‘രണ്ട് ഇതിഹാസങ്ങളുടെ ആരംഭം‘ എന്ന പേരിൽ യമാലിന്റെ പിതാവാണ് ചിത്രം പോസ്റ്റ് ചെയ്തത്.
Story Highlights : V Sivankutty Praises Lamine Yamal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here