സപ്ലൈകോ ഗോഡൗണിൽ ക്രമക്കേട്; 2.78 കോടിയുടെ റേഷൻ ഭക്ഷ്യസാധനങ്ങൾ കാണാനില്ല

സപ്ലൈകോ ഗോഡൗണിൽ ക്രമക്കേട്. സിവിൽ സപ്ലൈകോ ഗോഡൗണിൽ സൂക്ഷിച്ച രണ്ടേമുക്കാൽ കോടിയിലധികം രൂപയുടെ റേഷൻ സാധനങ്ങൾ കാണാനില്ല. മലപ്പുറം തിരൂർ കടുങ്ങാത്തുകുണ്ടിൽ പ്രവർത്തിക്കുന്ന സപ്ലൈകോ എൻഎഫ്എസ്എ ഗോഡൗണിലെ സാധനങ്ങളാണ് കാണാതായത്.
Read Also: നീറ്റ് പരീക്ഷാക്രമക്കേട്; ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും
ഇന്റേണൽ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ ആണ് ക്രമക്കേട് കണ്ടത്തിയത്. ഗോഡൗണിൽ സൂക്ഷിച്ച 2.78 കോടിയിലേറെ രൂപയുടെ റേഷൻ ഭക്ഷ്യസാധനങ്ങൾ കാണാതായാത്. ഡിപ്പോ മാനേജറുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തിൽ എട്ട് ജീവനക്കാർക്ക് എതിരെ കല്പഞ്ചേരി പൊലീസ് കേസ് എടുത്തു. താനൂർ ഡിവൈഎസ്‌പി വി.വി.ബെന്നിക്കാണ് അന്വേഷണച്ചുമതല നൽകിയിരിക്കുന്നത്.
Story Highlights : Irregularity at Supplyco godown Supplyco NFSA godown in Malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here