Advertisement

സർക്കാർ ഫണ്ട് വാത്മീകി കോർപ്പറേഷൻ വഴി തിരിമറി നടത്തി; കർണാടക മുൻ മന്ത്രി ഇഡി കസ്റ്റഡിയിൽ

July 12, 2024
2 minutes Read

കർണാടക മുൻ മന്ത്രി ബി നാഗേന്ദ്ര ഇഡി കസ്റ്റഡിയിൽ. വാത്മീകി കോർപ്പറേഷൻ അഴിമതിക്കേസിലാണ് ചോദ്യം ചെയ്യുന്നതിനായി മുൻ മന്ത്രിയും ബെല്ലാരിയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയുമായ ബി നാഗേന്ദ്രയെ ഇഡി കസ്റ്റഡിയിൽ എടുത്തത്.

ഇന്നലെ നാഗേന്ദ്രയുടെ വീട്ടിലും, സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയിരുന്നു. പട്ടിക വർഗ വിഭാഗങ്ങൾക്കുള്ള സർക്കാർ ഫണ്ട് വാത്മീകി കോർപ്പറേഷൻ വഴി തിരിമറി നടത്തി എന്നതാണ് കേസ്.
187 കോടി രൂപയോളം കോർപ്പറേഷൻ അക്കൗണ്ടിൽ നിന്ന് വക മാറ്റി എന്നാണ് കണ്ടെത്തൽ.

മന്ത്രി നേരിട്ടാണ് ഫണ്ട് തിരിമറി നടത്താൻ നിർദേശിച്ചതെന്നും, തന്നെ ബലിയാടാക്കിയെന്നും കുറിപ്പ് എഴുതിവച്ച് വാൽമീകി കോർപ്പറേഷനിലെ ഉന്നത ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തിരുന്നു .ഇതിന് പിന്നാലെ ആയിരുന്നു പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന ബി നാഗേന്ദ്ര രാജിവെച്ചത്.

Read Also: ഹൈന്ദവ ആരാധനാലയങ്ങൾക്ക് സമീപം മുസ്‌ലിമുകൾ പൂജാസാധനങ്ങൾ വിൽക്കരുതെന്ന് വിഎച്ച്പി

Story Highlights : ED takes former Karnataka Minister B Nagendra into custody

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top