യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ യുവമോർച്ചക്കാർ വോട്ടു ചെയ്തെന്ന് ആരോപണം; നിഷേധിച്ച് ബിജെപി

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ യുവമോർച്ചക്കാർ വോട്ടു ചെയ്തു എന്ന ആരോപണം നിഷേധിച്ച് ബിജെപി. താൻ ആരെയും കൊണ്ട് വോട്ട് ചെയ്യിച്ചിട്ടില്ലെന്ന് പത്തനംതിട്ട നിയോജക മണ്ഡലം പ്രസിഡന്റ് സൂരജ് ഇലന്തൂർ വ്യക്തമാക്കി. ആക്ഷേപമുന്നയിച്ച യദുകൃഷ്ണൻ അടക്കമുള്ളവരെ പാർട്ടി വർഷങ്ങൾക്ക് മുൻപ് പുറത്താക്കിയാതാണന്ന് സൂരജ് പറഞ്ഞു.
ആക്ഷേപത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സൂരജ് ഇലന്തൂർ പറഞ്ഞു. യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ യുവമോർച്ചക്കാർ വോട്ട് ചെയ്തുവെന്ന് പത്തനെതിട്ടയിൽ ബിജെപി വിട്ട് സിപിഐഎമ്മിൽ എത്തിയ യദു കൃഷ്ണൻ ആണ് ആരോപണം ഉന്നയിച്ചത്. യദുകൃഷ്ണൻ കഞ്ചാവുമായി പിടിയിലായത് യൂത്ത് കോൺഗ്രസ്ല ആയുധമാക്കുന്നതിനിടെയാണ് ഗുരുതര വെളിപ്പെടുത്തൽ.
സൂരജിന്റെ ഇലന്തൂറിന്റെ നിർദേശ പ്രകാരം യുവമോർച്ചക്കാർ യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌തെന്നായിരുന്നു യദുകൃഷ്ണൻ വെളിപ്പെടുത്തിയത്. പലയിടങ്ങളിലായി 400 വോട്ടുകൾ ചെയ്‌തെന്നാണ് യദു വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ആരോപണങ്ങൾ നിഷേധിച്ച് ബിജെപി രംഗത്തെത്തിയിരിക്കുന്നത്.
Story Highlights : BJP denied Allegations that yuva morcha voted in Youth Congress organizational election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here