Advertisement

‘ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത് പൊതുമരാമത്ത്, റവന്യു വകുപ്പുകളിൽ’: ജി സുധാകരൻ

July 13, 2024
1 minute Read

ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് പിഡ്ബ്ല്യു.ഡി, റവന്യു, എക്സൈസ് വകുപ്പുകളിലാണെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരൻ. താൻ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോൾ പണികഴിപ്പിച്ച ഒരു റോഡ് പോലും പൊളിഞ്ഞിട്ടില്ല.

മന്ത്രിയാകാനുള്ള ഭാഗ്യം അന്നു കിട്ടി. ഇനി അതിനുള്ള സാധ്യതയില്ലെന്നും ജി സുധാകരൻ പറഞ്ഞു. അഴിമതിക്കെതിരെ പ്രവർത്തികുന്നവരെ പാർട്ടി വിരുദ്ധരാക്കി മാറ്റാനും ശ്രമിക്കുകയാണ്.അഴിമതികാർക്കാണ് ഇപ്പോൾ ആദരം കിട്ടുന്നതെന്ന് ജി.സുധാകരൻ കുറ്റപ്പെടുത്തി.

വികസനത്തിനായി ചെലവഴിക്കുന്ന പണത്തിൻ്റെ പകുതി പോലും ജനങ്ങളിൽ എത്തുന്നില്ലെന്ന് പലപഠനങ്ങളുമുണ്ട്. മാധ്യമങ്ങളെയും ജി സുധാകരൻ വിമര്‍ശിച്ചു. ഫോർത്ത് എസ്റ്റേറ്റ് റബ്ബർ എസ്റ്റേറ്റ് ആയി മാറിയിരിക്കുകയാണെന്നും അഴിമതിക്കെതിരെ സംസാരിക്കുന്നവരെ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നുവെന്നും ജി സുധാകരൻ ആരോപിച്ചു.

Story Highlights : G Sudhakaran Criticize Against Revenue Excise

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top