Advertisement

മാലിന്യ പ്രശ്നം പരിഹരിക്കുന്നതിൽ തിരുവനന്തപുരം കോർപ്പറേഷൻ പരാജയപ്പെട്ടു: കെ.സുരേന്ദ്രൻ

July 13, 2024
1 minute Read

തിരുവനന്തപുരത്തെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിൽ കോർപ്പറേഷൻ പരാജയപ്പെട്ടതാണ് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളി അപകടത്തിൽപ്പെടാൻ കാരണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നഗരത്തിന്റെ പല ഭാഗത്തും മാലിന്യമലയാണുള്ളത്. ഓടകളിലൂടെയും തോടുകളിലൂടെയും മാലിന്യം ഒഴുകുന്ന കാഴ്ചയാണ് തലസ്ഥാനത്തുള്ളത്.

മഴക്കാലമായിട്ടും ഇതൊന്നും കൃത്യമായി നീക്കം ചെയ്യാൻ കോർപ്പറേഷന് സാധിക്കുന്നില്ല. നഗരവാസികൾക്ക് പകർച്ചവ്യാധികൾ ഉൾപ്പെടെ പകരാൻ കാരണമാവുന്ന സമീപനമാണ് കോർപ്പറേഷൻ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നത്.

കോടിക്കണക്കിന് രൂപയുടെ കേന്ദ്രഫണ്ടാണ് മാലിന്യനിർമ്മാർജനത്തിന് വേണ്ടി കോർപ്പറേഷന് ലഭിക്കുന്നത്. സ്മാർട്ട് സിറ്റി പദ്ധതിയിൽ കോടികൾ എത്തി. ഇതെല്ലാം ചിലവഴിച്ചിട്ടും ഇവിടെ എന്തുകൊണ്ടാണ് ഇങ്ങനെയാവുന്നതെന്ന് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.

പണം ഫലപ്രദമായി ചിലവഴിക്കാൻ അധികൃതർക്ക് സാധിക്കുന്നില്ല. ടോയ്ലറ്റ് മാലിന്യങ്ങൾ ഉൾപ്പെടെ നഗരത്തിലെ ഓവുചാലുകളിലൂടെ ഒഴുകി പോകുന്ന കാഴ്ചയാണ് തിരുവനന്തപുരത്തുള്ളത്. സ്കൂൾ കുട്ടികളടക്കമുള്ളവർ യാത്ര ചെയ്യുന്ന വഴികളിലൂടെയാണ് ഇത്തരത്തിലുള്ള മാലിന്യങ്ങൾ ഒഴുകി പോകുന്നത്.

മഴക്കാലത്തിന് മുമ്പ് ഓടകളും വെള്ളക്കെട്ടുകളും ശുചീകരിക്കണമെന്ന് ബിജെപി കൗൺസിലർമാർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതൊന്നും ചർച്ച ചെയ്യാൻ പോലും മേയറും സംഘവും തയ്യാറായില്ല.

രാജ്യത്തെ വലിയ നഗരങ്ങളിലെ മാലിന്യസംസ്കരണത്തെ കുറിച്ച് പഠിക്കാൻ തിരുവനന്തപുരം കോർപ്പറേഷൻ തയ്യാറാവണമെന്ന ആവശ്യത്തോടും അധികൃതർ മുഖംതിരിഞ്ഞ് നിൽക്കുകയായിരുന്നു. ഡെങ്കിയും കോളറയും തിരുവനന്തപുരത്ത് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കോർപ്പറേഷൻ അധികൃതർ അലസത വെടിയണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Story Highlights :  K Surendran Against TVM Corporation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top