Advertisement

ആഗ്നല്‍ തൂങ്ങിമരിച്ചത് ഓണ്‍ലൈന്‍ ഗെയിമില്‍ തോറ്റതിനാലെന്ന് ബന്ധുക്കള്‍; കുട്ടിയുടെ ഫോണുകള്‍ പരിശോധിക്കാന്‍ പൊലീസ്

July 14, 2024
2 minutes Read
14 year old boy died due to online gaming

എറണാകുളം ചെങ്ങമനാട്ടെ പതിനാലുവയസുകാരന്റെ ആത്മഹത്യ ആലുവ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കും. കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ പരിശോധിക്കാനാണ് നിലവില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ ഗെയിമാണ് 14 വയസുകാരന്റെ ജീവനെടുത്തതെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇലക്ട്രോണിക് ഡിവൈസുകള്‍ പരിശോധിക്കുന്നത്. (14 year old boy died due to online gaming)

കുട്ടി ഓണ്‍ലൈന്‍ ഗെയിമിന് അടിപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ സംശയം. 14 വയസുകാരന്‍ ആഗ്നല്‍ ജെയിംസിന്റെ മരണത്തിലേക്ക് നയിച്ചത് ഓണ്‍ലൈന്‍ ഗെയിമായിരിക്കാമെന്ന് ബന്ധുക്കളും പൊലീസിനോട് പറഞ്ഞിരുന്നു. ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടില്‍ ജെയ്മിയുടെ മകന്‍ ആഗ്‌നല്‍ (14)ആണ് മരിച്ചത്.

Read Also: ഹൈന്ദവ ആരാധനാലയങ്ങൾക്ക് സമീപം മുസ്‌ലിമുകൾ പൂജാസാധനങ്ങൾ വിൽക്കരുതെന്ന് വിഎച്ച്പി

വെള്ളിയാഴ്ച്ച വൈകിട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയ ശേഷമായിരുന്നു സംഭവം. വാതില്‍ തുറക്കാതായതോടെ ചവിട്ടി തുറക്കുകയായിരുന്നു. മുറി തുറന്നപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Story Highlights :  14 year old boy died due to online gaming

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top