Advertisement

ആമയിഴഞ്ചാന്‍ അപകടം, റെയില്‍വെയുടെ വീഴ്ചയില്‍ സമഗ്രാന്വേഷണം വേണം; കേന്ദ്രറെയില്‍വെ മന്ത്രിക്ക് കത്തയച്ച് എ എ റഹീം

July 14, 2024
1 minute Read

ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ തൊഴിലാളി ജോയിയെ കാണാതായ സംഭവത്തില്‍ റെയില്‍വെ മന്ത്രിക്ക് കത്തയച്ച് രാജ്യസഭാ എംപി എ എ റഹീം. അടിയന്തര അന്വേഷണം ആവശ്യപ്പെട്ടാണ് കത്ത്.

കാണാതായ ജോയ്‌യുടെ മൃതദേഹം കണ്ടെത്താന്‍ റെയില്‍വെ ഇടപെടണം. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കണം. രാപ്പകല്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടും റെയില്‍വെയുടെ ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയില്ല. റെയില്‍വെയുടെ വീഴ്ചയില്‍ സമഗ്രാന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

രക്ഷാപ്രവര്‍ത്തനത്തിന് റെയില്‍വെയുടെ ഭാഗത്ത് നിന്ന് നിസ്സഹകരണമുണ്ടായി. തോട് വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ റെയില്‍വെയ്ക്ക് കത്ത് നല്‍കിയിട്ടും അധികൃതര്‍ അനങ്ങിയില്ലെന്നും കത്തില്‍ റഹീം വിമര്‍ശിക്കുന്നു.

അതേസമയം ജോയ്‌യെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ആമയിഴഞ്ചാന്‍ തോട്ടില്‍ തോട്ടില്‍ രക്ഷാദൗത്യത്തിന് നേവി എത്തുമെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു. കൊച്ചില്‍ നിന്ന് സംഘം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടതായും മന്ത്രി അറിയിച്ചു.

Story Highlights : A A Rahim on Amayizhanjan Accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top