ബിഎസ്പി തമിഴ്‌നാട് അധ്യക്ഷനെ കൊലപ്പെടുത്തിയയാളെ ഏറ്റുമുട്ടലില്‍ വധിച്ച് തമിഴ്‌നാട് പൊലീസ്

തമിഴ്‌നാട്ടിലെ ബിഎസ്പി നേതാവ് ആംസ്‌ട്രോങിന്റെ കൊലപാതകക്കേസ് പ്രതിയെ തമിഴ്‌നാട് പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. ഗുണ്ടാനേതാവ് തിരുവെങ്കിടത്തിനെയാണ് പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചത്. പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവയ്‌ക്കേണ്ടി വന്നുവെന്നാണ് പൊലീസ് പറയുന്നത്. (Tamil Nadu BSP chief K Armstrong’s murder accused killed in police encounter)
കഴിഞ്ഞ ദിവസം തിരുവെങ്കിടം ഉള്‍പ്പെടെയുള്ള 4 പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ആംസ്‌ട്രോങിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തുന്നതിനായി ഇന്ന് തെളിവെടുപ്പ് പുരോഗമിക്കുകയായിരുന്നു. ചെന്നൈ മാധാവരത്ത് വച്ചാണ് പൊലീസ് തിരുവെങ്കിടത്തിന് നേരെ വെടിയുതിര്‍ത്തത്. മാധാവരത്ത് വച്ച് ഇയാള്‍ ഓടിരക്ഷപ്പെട്ടപ്പോഴാണ് വെടിവച്ചതെന്ന് പൊലീസ് പറയുന്നു.
Read Also: ഹൈന്ദവ ആരാധനാലയങ്ങൾക്ക് സമീപം മുസ്‌ലിമുകൾ പൂജാസാധനങ്ങൾ വിൽക്കരുതെന്ന് വിഎച്ച്പി
തമിഴ്‌നാട് ബിഎസ്പി അധ്യക്ഷനായ ആംസ്‌ട്രോങിനെ പ്രതികള്‍ കുറച്ച് ദിവസം മുന്‍പാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇത് തമിഴ്‌നാട് പൊലീസിനുനേരെ നിരവധി വിമര്‍ശനങ്ങളുയരാന്‍ കാരണമായിരുന്നു. ചെന്നൈ കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലറായ ആംസ്‌ട്രോങ്ങിനെ പെരമ്പൂരിലെ വീടിന് സമീപം വെച്ചാണ് അക്രമിസംഘം കൊലപ്പെടുത്തിയത്. വെട്ടേറ്റ് ചോരവാര്‍ന്ന അവസ്ഥയിലായ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.
Story Highlights : Tamil Nadu BSP chief K Armstrong’s murder accused killed in police encounter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here