Advertisement

‘കൂടുതൽ സ്‌കൂബ ടീം, രക്ഷാപ്രവർത്തനം അതിശക്തമായി മുന്നോട്ട് പോകുകയാണ്’: വി ശിവൻകുട്ടി

July 14, 2024
1 minute Read

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി ജോയിയെ കാണാതായതിൽ റെയിൽവേയുടെ ഭാഗത്ത് നിന്നുണ്ടയത് വലിയ വീഴ്ചയെന്ന് മന്ത്രി വി ശിവൻകുട്ടി. പത്തനംതിട്ട കൊല്ലം ജില്ലകളിൽ നിന്നും കൂടുതൽ സ്‌കൂബ ടീമിനെ എത്തിക്കും. ഫയർഫോഴ്‌സിന്റെ കൺട്രോൾ റൂം തുറന്നു.

മാലിന്യം റെയിൽവേ കൈകാര്യം ചെയ്യുന്നതടക്കം സർക്കാർ പരിശോധിക്കും. നിലവിൽ രക്ഷാപ്രവർത്തനത്തോട് റെയിൽവേ സഹകരിക്കുന്നുണ്ട്. റെയിൽവേയുടെ അനാസ്ഥയിൽ വിശദീകരണം തേടും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ സംഘം എത്തിയിട്ടുണ്ട്.

ടണലിന്റെ റൂട്ട് മാപ്പ് റെയിൽവേയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ ഫയർ ഫോഴ്‌സ് സംവിധാനവും ഏർപ്പാടാക്കും. ഫയർഫോഴ്സ് കൺട്രോൾ റൂം ആരംഭിക്കും. നാല് റെയിൽ പാളങ്ങൾ തോടിന് മുകളിലൂടെ കടന്ന് പോകുന്നുണ്ട്. 117 മീറ്റർ ആണ് ഇതിന്റെ നീളം.

അതിൽ 70 മീറ്റർ പരിശോധന കഴിഞ്ഞു. തോടിന് കുറുകെയുള്ള നെറ്റിന്റെ ഇരുവശവും പൊട്ടിക്കിടക്കുകയാണ്. അതിലൂടെ പോകാൻ ഉള്ള സാധ്യത തള്ളിക്കളയാനാകില്ല. വെള്ളം മലിനമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്നും അദ്ദേഹം പറഞ്ഞു.

Story Highlights : v sivankutty amayizhanjan thod accident 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top