Advertisement

എന്‍ഒസി എംപിയുടെ കൈയില്‍ തരാമെന്ന് മുഖ്യമന്ത്രി;കളിയാക്കരുത്, പലതും കണ്ടാണ് ഇവിടെ വരെയെത്തിയതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍; യോഗത്തില്‍ വാക്കുതര്‍ക്കം

July 15, 2024
2 minutes Read
dispute between cm pinarayi vijayan and Rajmohan unnithan MP

എം പിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും രാജ്‌മോഹന്‍ ഉണ്ണിത്താനും തമ്മില്‍ വാക്‌പോര്. എയിംസിലും റെയില്‍ പദ്ധതിയിലും കാസര്‍ഗോഡിനെ അവഗണിക്കുന്നു എന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിമാരുടെ യോഗത്തില്‍ വച്ച വിമര്‍ശിച്ചതാണ് വാക്‌പോരിലേക്ക് നയിച്ചത്. കാസര്‍ഗോഡ് പാണത്തൂര്‍ റെയില്‍ പാതക്ക് സംസ്ഥാന സര്‍ക്കാര്‍ എന്‍.ഒ.സി നല്‍കുന്നില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിമര്‍ശിച്ചു. എന്‍.ഒ.സി എം പി യുടെ കയ്യില്‍ തരാം എന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. കളിയാക്കരുത് എന്നും പലതും കണ്ടാണ് ഈ നിലയില്‍ എത്തിയതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താനും മറുപടി പറഞ്ഞു. (dispute between cm pinarayi vijayan and Rajmohan unnithan MP)

കാസര്‍ഗോഡ് എയിംസ് കൊണ്ടുവരുന്നതിനായി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടന്ന നീക്കം അട്ടിമറിച്ച് ഇപ്പോള്‍ കോഴിക്കോട് എയിംസ് കൊണ്ടുവരാന്‍ മുഖ്യമന്ത്രി പിടിവാശി കാണിക്കുകയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിമര്‍ശിച്ചു. കാസര്‍ഗോഡ് ജില്ലയെ അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്‍.ഒ.സി എംപിയുടെ കൈയില്‍ തരാമെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞതാണ് രാജ്‌മോഹന്‍ ഉണ്ണിത്താനെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് കളിയാക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

Story Highlights :  dispute between cm pinarayi vijayan and Rajmohan unnithan MP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top