Advertisement

എം ശിവശങ്കറിന് ചികിത്സാ ചെലവായി 2,35,967 രൂപ അനുവദിച്ച് സര്‍ക്കാര്‍; തുക ജാമ്യത്തിലിറങ്ങി നടത്തിയ ചികിത്സയ്ക്ക്

July 15, 2024
3 minutes Read
Government sanctioned Rs 2,35,967 as medical expenses for M Sivashankar

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ചികിത്സാ ചെലവായി 2,35,967 രൂപ അനുവദിച്ച് ഉത്തരവിറങ്ങി. ജാമ്യത്തിലിറങ്ങി നടത്തിയ ചികിത്സയ്ക്കായാണ് തുക അനുവദിച്ചിരിക്കുന്നത്. പണം അനുവദിക്കണമെന്ന് ശിവശങ്കര്‍ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് തുക അനുവദിച്ച് ഉത്തരവിറങ്ങിയത്. (Government sanctioned Rs 2,35,967 as medical expenses for M Sivashankar)

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 13 മുതല്‍ 17 വരെയാണ് എം ശിവശങ്കര്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. അഖിലേന്ത്യ സര്‍വീസ് ചട്ടപ്രകാരമാണ് തുക അനുവദിച്ചതെന്നാണ് ഉത്തരവില്‍ വിശദീകരിച്ചിരിക്കുന്നത്.

Read Also: ഹൈന്ദവ ആരാധനാലയങ്ങൾക്ക് സമീപം മുസ്‌ലിമുകൾ പൂജാസാധനങ്ങൾ വിൽക്കരുതെന്ന് വിഎച്ച്പി

തന്റെ ചികിത്സയ്ക്ക് 2,35,967 രൂപ ചെലവായതിന്റെ രേഖകള്‍ ഉള്‍പ്പെടെ ശിവശങ്കര്‍ ഹാജരാക്കിയിട്ടുണ്ടായിരുന്നു. സര്‍വീസിലിരിക്കെ തന്നെയാണ് അദ്ദേഹം സര്‍ക്കാരിന് അപേക്ഷ നല്‍കിയത്. ഇത് പരിഗണിച്ചാണ് ഇപ്പോള്‍ തുക അനുവദിച്ചുകൊണ്ട് ഉത്തരവായിരിക്കുന്നത്. ലൈഫ് മിഷന്‍ കേസില്‍ അറസ്റ്റിലായ ശിവശങ്കര്‍ നിലവില്‍ ജാമ്യത്തിലാണ്.

Story Highlights :  Government sanctioned Rs 2,35,967 as medical expenses for M Sivashankar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top