Advertisement

‘മുഹറം സർക്കാർ നിയമങ്ങൾ അനുസരിച്ച് ആഘോഷിക്കാൻ പറ്റില്ലെങ്കിൽ വീട്ടിൽ ഇരിക്കണം’; യോഗി ആദിത്യനാഥ്

July 15, 2024
2 minutes Read

മുഹറത്തിനെതിരെ വിവാദ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സർക്കാർ നിയമങ്ങൾ അനുസരിച്ച് ആഘോഷിക്കാൻ കഴിയില്ലെങ്കിൽ വീട്ടിൽ ഇരിക്കണമെന്നാണ് പരാമർശം.
പണ്ട് മുഹ്റം ആഘോഷത്തിൻ്റെ ഭാഗമായ താസിയയുടെ പേരിൽ പാവപ്പെട്ടവരുടെ വീടുകൾ പൊളിച്ചു കളയുകയും, മരങ്ങൾ നശിപ്പിക്കുകയും ഒക്കെ ചെയ്തിരുന്നു. എന്നാൽ ഇന്ന് മുഹറം ആഘോഷിക്കുന്നത് പോലും അറിയുന്നില്ലെന്നും ആഘോഷിക്കണമെങ്കിൽ സർക്കാർ പറയുന്ന നിയമങ്ങൾ കേട്ടു ആഘോഷിക്കണമെന്നും യോഗി ആദിത്യ നാഥ് പറഞ്ഞു. ഇന്നലെ നടന്ന ഉത്തർപ്രദേശ് ബിജെപി പ്രവർത്തക സമയതിയിലാണ് പരാമർശം.

അതേസമയം കഴിഞ്ഞ ദിവസം മുഹറം ഘോഷയാത്രയ്‌ക്കിടയില്‍ പലസ്തീന്‍ കൊടി വീശിയ യുവാവിനെ യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉത്തര്‍പ്രദേശിലെ ഭദോഹിയില്‍ നടന്ന മുഹറം ഘോഷയാത്രയിലായിരുന്നു യുവാവിന്റെ പലസ്തീന്‍ കൊടി വീശലും മുദ്രാവാക്യം മുഴക്കലും.
സംഭവത്തില്‍ യുവാവിനെ ഉടനെ അറസ്റ്റ് ചെയ്ത് പൊലീസ് കസ്റ്റഡിയില്‍ വെച്ചു. മറ്റു രണ്ട് പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

ചിലര്‍ മുഹറം ഘോഷയാത്രയ്‌ക്കിടെ ഉച്ചത്തില്‍ പലസ്തീന്‍ മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. ചില യുവാക്കള്‍ മുന്‍കൂട്ടി അനുമതി വാങ്ങാതെ ദേശീയ പാതയില്‍ മുഹറം ഘോഷയാത്ര നടത്തിയിരുന്നു. ഇവര്‍ക്കെതിരെയും പൊലീസ് നടപടിയെടുത്തിരുന്നു.

Story Highlights :  Observe Muharram under rules, otherwise sit at home: UP CM Yogi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top