Advertisement

കനത്ത മഴയില്‍ വീട് ഇടിഞ്ഞ് ഉറങ്ങിക്കിടന്നവരുടെ മേലേക്ക് വീണു; അമ്മയ്ക്കും മകനും ദാരുണാന്ത്യം

July 16, 2024
3 minutes Read
mother and son died house collapsed in heavy rain Palakkad

പാലക്കാട് കണ്ണമ്പ്രയില്‍ കനത്ത മഴയില്‍ വീടുതകര്‍ന്ന് വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയ്ക്കും മകനും ദാരുണാന്ത്യം. സുലോചന, മകന്‍ രഞ്ജിത്ത് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 6 മണിയോടെയാണ് അപകടമുണ്ടായിരുന്നത്. വീടിന് കാലപ്പഴക്കമുണ്ടായിരുന്നു. (mother and son died house collapsed in heavy rain Palakkad)

കട്ടിലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഇവര്‍ക്ക് മേലേയ്ക്ക് വീടിന്റെ ചുമര്‍ ഇടിഞ്ഞ് വീഴുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ അയല്‍വാസികള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് മരണം സംഭവിച്ചിരുന്നു.

Read Also: ഹൈന്ദവ ആരാധനാലയങ്ങൾക്ക് സമീപം മുസ്‌ലിമുകൾ പൂജാസാധനങ്ങൾ വിൽക്കരുതെന്ന് വിഎച്ച്പി

പാലക്കാട് ജില്ലയില്‍ ഇന്നലെ മുതല്‍ അതിശക്തമായ മഴ തുടരുകയാണ്. നിരവധിയിടങ്ങളില്‍ വീടുകള്‍ ഭാഗികമായി തര്‍ന്ന സംഭവങ്ങളും വന്‍ മരങ്ങള്‍ കടപുഴകി വീണ സംഭവങ്ങളും ഇന്നലെ മുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Story Highlights :  mother and son died house collapsed in heavy rain Palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top