Advertisement

‘മുഖ്യമന്ത്രിയെ പ്രശംസിച്ചതിന് ദിവ്യ വേട്ടയാടപ്പെടുകയാണ്, സ്വന്തം നേതാവിന്റെ പങ്കാളിയെ പോലും സൈബര്‍ കോണ്‍ഗ്രസ് വെറുതെവിടുന്നില്ല’: വി കെ സനോജ്

July 16, 2024
2 minutes Read

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചു എന്ന കാരണത്താല്‍ വിഴിഞ്ഞം തുറമുഖം എം.ഡി ദിവ്യ എസ് അയ്യര്‍ വേട്ടയാടപ്പെടുകയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. സ്വന്തം നേതാവിന്റെ ജീവിതപങ്കാളിയെ പോലും വെറുതെവിടാത്തവരാണ് സൈബര്‍ കോണ്‍ഗ്രസ് എന്നും സനോജ് വിമര്‍ശിച്ചു.

വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചുകൊണ്ട് പ്രസംഗിച്ചു എന്ന കാരണത്താല്‍ ദിവ്യ എസ് അയ്യര്‍ വേട്ടയാടപ്പെടുകയാണ്. സ്വന്തം പാര്‍ട്ടി നേതാവിന്റെ ജീവിതപങ്കാളിയെപ്പോലും വെറുതെവിടില്ലെന്നാണ് സൈബര്‍ കോണ്‍ഗ്രസ് എന്ന സ്ത്രീ വിരുദ്ധ-സാമൂഹ്യ വിരുദ്ധ ക്രിമിനല്‍ സംഘം പ്രഖ്യാപിച്ചതെന്ന് വി കെ സനോജ് കുറിച്ചു.

വന്‍കിട പദ്ധതികള്‍ കടലാസില്‍ ഒതുങ്ങുന്ന കാലം കഴിഞ്ഞെന്നും പിണറായി സര്‍ക്കാരിന്റെ കാലത്ത് വന്‍കിട വികസന പദ്ധതികള്‍ റോക്കറ്റ് വേഗത്തില്‍ മുന്നോട്ടുപോയെന്നുമുള്ള വസ്തുത മാത്രമാണ് ദിവ്യ എസ് അയ്യര്‍ പങ്കുവച്ചത്. കല്ലുപാകി നടന്നിട്ട് തമ്മിലടിച്ചു തീര്‍ത്ത കാപട്യ മുന്നണിയെ ജനങ്ങള്‍ പരിഹസിക്കുന്നതിന്റെ ജാള്യത സ്ത്രീകളെ തെറിവിളിച്ചു തീര്‍ക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നതെന്നും സനോജ് ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ കുറ്റപ്പെടുത്തി.

വി.കെ സനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ദിവ്യ എസ്‌ അയ്യർ IAS ആണ് സൈബർ കോൺഗ്രസ് ക്രിമിനൽ സംഘത്തിന്റെ പുതിയ ഇര.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കൊണ്ട് പ്രസംഗിച്ചു എന്ന കാരണത്താൽ
ദിവ്യ എസ് അയ്യർ വേട്ടയാടപ്പെടുകയാണ്. സ്വന്തം പാർടി നേതാവിന്റെ ജീവിതപങ്കാളിയെപ്പോലും വെറുതെ വിടില്ലെന്നാണ്
ഡോ.സരിൻ നേതൃത്വം നൽകുന്ന സൈബർ കോൺഗ്രസ് എന്ന
സ്ത്രീ വിരുദ്ധ –
സാമൂഹ്യ വിരുദ്ധ
ക്രിമിനൽ സംഘം പ്രഖ്യാപിച്ചത്.
വൻകിട പദ്ധതികൾ കടലാസിൽ ഒതുങ്ങുന്ന കാലം കഴിഞ്ഞെന്നും പിണറായി സർക്കാരിന്റെ കാലത്ത് വൻകിട വികസന പദ്ധതികൾ റോക്കറ്റ് വേഗത്തിൽ മുന്നോട്ട് പോയെന്നുമുള്ള വസ്തുത മാത്രമാണ് ദിവ്യ എസ്‌ അയ്യർ പങ്കുവെച്ചത്.
കല്ല്പാകി നടന്നിട്ട്
തമ്മിലടിച്ചു തീർത്ത
കാപട്യ മുന്നണിയെ ജനങ്ങൾ പരിഹാസിക്കുന്നതിന്റെ ജാള്യത സ്ത്രീകളെ തെറി വിളിച്ച് തീർക്കാം എന്നാണ് കോൺഗ്രസ് കരുതുന്നത്.
ഇവിടെ ഒന്നും നടക്കില്ലെന്നു പറഞ്ഞു ഉമ്മൻ‌ചാണ്ടിയുടെ കാലത്ത് ഓഫീസ് പൂട്ടി പോയവരാണ് ദേശീയ പാതാ അതോറിറ്റി.
വിഴിഞ്ഞം പോർട്ട് തന്നെ ഇവിടെ നടക്കില്ലെന്നു പറഞ്ഞു തമിഴ്നാടിലേക്ക് മാറ്റാൻ കേന്ദ്രം ശ്രമിച്ചിരുന്നു.
ആ കാലത്ത് നിന്നും അതിവേഗത്തിൽ മുന്നോട്ട് പോയി നിവർന്ന് കിടക്കുന്ന ആറു വരി പാതയും, ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ട് ആദ്യ മദർഷിപ്പ് നങ്കൂരമിട്ട വിഴിഞ്ഞം സീ പോർട്ടും, ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയും, ഇടമൺ – കൊച്ചി പവർ ഗ്രിഡും-അങ്ങനെ മലയാളികൾക്ക് അസാധ്യമെന്നും സ്വപ്നം മാത്രമെന്നും കരുതിയ ഒരു ഡസൻ വൻകിട പദ്ധതികളാണ് ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് പൂർത്തിയായത്. വൻകിട പദ്ധതികൾ കടലാസിലൊതുങ്ങുന്ന കാലം കഴിഞ്ഞെന്നത് സുബോധമുള്ള ആർക്കും മനസ്സിലാവുന്ന സത്യം മാത്രം.
സൈബർ കോൺഗ്രസ് സ്പോൺസർ ചെയ്യുന്ന കോട്ടയം കുഞ്ഞച്ചന്മാരെ പോലുള്ള അശ്ലീല ക്രിമിനലുകൾക്ക് വേണ്ടി കേസ് നടത്തിയും സോഷ്യൽ മീഡിയയിൽ ഫോട്ടോയിട്ട് വീമ്പ് പറഞ്ഞും വെല്ലുവിളിച്ചും സംഘടനാ സ്ഥാനമാനങ്ങൾ കൊടുത്തും ആദരിക്കുമ്പോൾ കോൺഗ്രസ് നേതാക്കൾ ഓർത്തു കാണില്ല മനോവൈകല്യമുള്ള
ഈ കുറ്റവാളികൾ സ്വന്തം വീട്ടിലെ സ്ത്രീകളെ തേടിയും വരുമെന്ന്.
വികെ സനോജ്

Story Highlights : VK Sanoj Support Over Divya S Iyer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top