ജലനിരപ്പ് ഉയരുന്നു; കക്കയം ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയിലെ ജലനിരപ്പ് 757.50 മീറ്ററായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഡാമിലെ ജലനിരപ്പ് പരമാവധി ജലനിരപ്പായ 758.05 മീറ്ററില്‍ എത്തുന്ന മുറയ്ക്ക് അധികജലം തുറന്നുവിടും.
ഘട്ടംഘട്ടമായി ഷട്ടര്‍ ഒരു അടി വരെ ഉയര്‍ത്തി സെക്കന്റില്‍ 25 ഘനമീറ്റര്‍ എന്ന തോതിലാണ് ജലം ഒഴുക്കിവിടുക. ഇത് മൂലം കുറ്റ്യാടി പുഴയിലെ ജലനിരപ്പ് അര അടി വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Story Highlights : Red alert in Kakkayam Dam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here