Advertisement

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച മൂന്നര വയസുകാരന്റെ ആരോഗ്യനില ഗുരുതരം

July 21, 2024
2 minutes Read

അമീബിക് മസ്തിഷ്കരം ജ്വരം ലക്ഷണത്തോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കണ്ണൂർ സ്വദേശിയായ മൂന്നര വയസ്സുകാരന്റെ ആരോഗ്യനില ഗുരുതരം.കുട്ടിയെ ഇന്നലെ വെന്റിലേറ്ററിലേക്ക് മാറ്റി.

കണ്ണൂരിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഒന്നുകൂടി വ്യക്തത വരുത്താൻ പോണ്ടിച്ചേരിയിലെ ലാബിലേക്ക് സാമ്പിൾ അയച്ചിട്ടുണ്ട് .ഈ പരിശോധന ഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിൽ ജർമനിയിൽ നിന്ന് എത്തിച്ച മരുന്ന് ഉൾപ്പെടെ ഏഴ് മരുന്നുകളാണ് കുട്ടിക്ക് നൽകുന്നത്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള 14 വയസ്സുകാരൻ നാളെ ആശുപത്രി വിട്ടേക്കും. കൃത്യസമയത്ത് ചികിത്സ നൽകാൻ കഴിഞ്ഞു എന്നതാണ് ഈ കുട്ടിയുടെ ചികിത്സയിൽ നിർണായകമായത്.

Read Also: കോഴിക്കോട് വീണ്ടും 14 വയസുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

Story Highlights : Child in Critical Condition Due to Amoebic meningoencephalitis Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top