Advertisement

‘അർജുനെ രക്ഷിക്കാൻ സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നു’: മന്ത്രി മുഹമ്മദ് റിയാസ്

July 21, 2024
2 minutes Read

അർജുനെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്.ലക്ഷ്യത്തിലേക്ക് എത്താനുള്ള എല്ലാ ശ്രമവും നടത്തുന്നു. അങ്കോല രക്ഷാപ്രവർത്തനത്തിലെ അംഭാവം സംബന്ധിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും ഇപ്പോൾ പ്രാധാന്യം രക്ഷാദൗത്യമാണെന്നും മന്ത്രി പറഞ്ഞു. മലയാളികൾ ആകാംഷയോടെ ഒരേ മനസോടെ കാത്തിരിക്കുകയാണ്. സർക്കാർ എല്ലാ നിലയിലുമുള്ള ഏകോപനം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം അർജുനെ ഒരു മണിക്കൂറിൽ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. തിരച്ചിലിനായുള്ള ഒരു മണിക്കൂർ നിർണായകമാണ്. അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനത്തിനായി സൈന്യമിറങ്ങും. കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി സൈനിക സഹായം തേടി. തിരച്ചലിന് ഐഎസ്ആര്‍ഒയുടെ സഹായവും തേടിയിട്ടുണ്ട്. സാറ്റലൈറ്റ് സഹായത്തോടെ ലോറിയുള്ള സ്ഥലം കണ്ടെത്താനുള്ള സാധ്യത ഉള്‍പ്പെടെയാണ് തേടുന്നത്.

Story Highlights : Kerala government doing everything to save arjun Muhammad Riyas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top