Advertisement

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് ശമനം; 2 ജില്ലകളിൽ മാത്രം യെല്ലോ അലേർട്ട്

July 21, 2024
1 minute Read
Kerala rains What are El Nino and La Nina?

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനം. ഇന്നും നാളെയും രണ്ട് ജില്ലകളിൽ മാത്രം യെല്ലോ അലേർട്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. കണ്ണൂർ, കാസർഗോഡ് ഒഴിക്കെയുള്ള 12 ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴയാണ് ഐഎംഡി പ്രവചിച്ചിരിക്കുന്നത്. ജൂലൈ 23 മുതൽ 25 വരെ എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് മാത്രമേ സാധ്യതയുള്ളൂ.

24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഈ മാസം അവസാനത്തോടെ വീണ്ടും കേരളത്തിൽ മഴ സജീവമാകാൻ സാധ്യതയുണ്ട്.

കേരള തീരത്ത് ജൂലൈ 22 ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും 2.4 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Story Highlights : Rain Alert Update in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top