രക്ഷാദൗത്യം ഏറ്റെടുത്ത് സൈന്യം; കര്‍ണാടക മുഖ്യമന്ത്രി ഷിരൂരില്‍

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അപകടം നടന്ന സ്ഥലത്തെത്തി. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് മുഖ്യമന്ത്രിയും സംഘവും സ്ഥിതിഗതികൾ വിലയിരുത്തുന്നു. അപകടം നടന്ന് ആറാം നാളാണ് മുഖ്യമന്ത്രിയുടെ സന്ദർശനം. സൈന്യം എത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ സന്ദർശനം. സിദ്ധരാമയ്യ സൈന്യവുമായി ചർച്ച നടത്തും.
റവന്യു മന്ത്രി കൃഷ്ണ ബൈരഗൗഡ നേരത്തെ ഇവിടെയുണ്ട്. കോഴിക്കോട് എം.പി. എം.കെ. രാഘവനും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ സ്ഥലത്തുണ്ട്.എന്‍.ഡി.ആര്‍.എഫ്, ദേശീയ പാത അതോറിറ്റിയുടെ സംഘം, നാവികസേന, കോസ്റ്റ് ഗാര്‍ഡ്, അഗ്നിരക്ഷാസേന, ലോക്കല്‍ പോലീസ് എന്നിവരുടെ ഏകോപനത്തിലാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
കേരളത്തില്‍നിന്ന് എത്തിയ രക്ഷാപ്രവര്‍ത്തകന്‍ രഞ്ജിത്ത് ഇസ്രയേലടക്കം സ്ഥലത്തുണ്ട്. അതിനിടെ തെരച്ചൽ ദുർഘടമാക്കി ഷുരൂരിൽ ശക്തമായ മഴ പെയ്‌തു. ബെലഗാവിയില്‍നിന്ന് 40 അംഗ സൈന്യമാണ് അപകടസ്ഥലത്ത് എത്തിയത്. മേജര്‍ അഭിഷേകിന്റെ നേതൃത്വത്തില്‍ മൂന്ന് ട്രക്കുകളിലായാണ് സൈന്യമെത്തിയത്.റഡാറില്‍ സിഗ്നല്‍ലഭിച്ച പ്രദേശം കേന്ദ്രീകരിച്ചാണ് നിലവില്‍ തിരച്ചില്‍ നടത്തുന്നത്.
Story Highlights : Siddarammaiyah reached Shiroor arjun rescue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here