Advertisement

‘ഗോവിന്ദൻ മാഷിനറിയില്ല SNDPയുടെ ശക്തി; അറിയാത്തപിള്ള ചൊറിയെറിയുമ്പോഴറിയും’; എംവി ഗോവിന്ദനെതിരെ വെള്ളാപ്പള്ളി നടേശൻ

July 21, 2024
2 minutes Read

സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ദിവസവും എസ്എൻഡിപിയെയും എന്നെയും കുറ്റം പറയുന്നുവെന്നും ഒരാൾ മാത്രമാണ് ഇങ്ങനെ ചെയ്യുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അറിയാത്തപിള്ള ചൊറിയെറിയുമ്പോഴറിയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എസ്എൻഡിപിയുടെ ശക്തി മലബാറിലെ സിപിഐഎം നേതാക്കൾക്ക് ചിലപ്പോൾ അറിയില്ലായിരിക്കും. എന്നാൽ പിണറായി വിജയന് നന്നായി അറിയാമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഗോവിന്ദൻമാഷിനറിയില്ല എസ്എൻഡിപിയുടെ ശക്തിയെന്നും തെരഞ്ഞെടുപ്പ് തോൽവിയിലാണ് എസ്എൻഡിപിയെ വിമർശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വള്ളം മുങ്ങാൻ പോകുന്നതിന് എന്തിന് എസ്എൻഡിപിയെ പിടിച്ചു വെള്ളത്തിൽ ഇടുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ ചോ​ദിച്ചു.

Read Also: അർജുനായി തെരച്ചിൽ; റഡാറിൽ സിഗ്നൽ ലഭിച്ച ഭാഗത്ത് ലോറിയില്ല; ലോറി കരയിലുണ്ടാകാൻ സാധ്യതയെന്ന് രഞ്ജിത്ത് ഇസ്രയേൽ

എല്ലാക്കാലത്തും എസ്എൻഡിപി ഇടതുപക്ഷത്തിന് ഐശ്വര്യമാണെന്നും തെരഞ്ഞെടുപ്പിലെ കണക്കുകൾ പരിശോധിച്ചാൽ അത് മനസ്സിലാകുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആലപ്പുഴയിലെ തോൽവി അമിതമായ ന്യൂനപക്ഷ പ്രീണനത്താലാണെന്ന് അദ്ദേഹം പറഞ്ഞു. എം ആരിഫ് ജനകീയൻ അല്ലാത്ത സ്ഥാനാർത്ഥിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ന്യൂനപക്ഷമാണെങ്കിലും ജനങ്ങളുമായി ബന്ധമില്ലാത്തയാൾ എങ്ങനെ ജയിക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ‌ ചോദിച്ചു.

Story Highlights : SNDP General Secretary Vellapally Natesan against CPIM State Secretary MV Govindan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top