മലപ്പുറത്ത് പെരിന്തൽമണ്ണയിൽ ഷോക്കേറ്റ് മൂന്ന് മരണം

മലപ്പുറത്ത് പെരിന്തൽമണ്ണയിൽ ഷോക്കേറ്റ് മൂന്ന് മരണം. പറക്കണ്ണി കാവുണ്ടത്ത് മുഹമ്മദ് അശ്റഫ്, മകൻ മുഹമ്മദ് അമീൻ, ഒടമലയിൽ സ്വദേശി കുഞ്ഞിമുഹമ്മദ് എന്നിവരാണ് മരിച്ചത്. മോട്ടോർ പുരയിൽ നിന്ന് ഷോക്കേറ്റാണ് അച്ഛനും മകനും മരിച്ചു. കൃഷിക്ക് വെള്ളം പമ്പു ചെയ്യുന്ന മോട്ടോർ പുരയിലാണ് അച്ഛന്റെയും മകന്റെയും മൃതദേഹം കണ്ടത്.
അച്ഛന് ഷോക്കേറ്റപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മകനും ഷോക്കേറ്റ് മരിച്ചതെന്ന് വിവരം. രണ്ടു പേരുടേയും മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. മലപ്പുറം പെരിന്തൽമണ്ണ ഒടമലയിൽ കുഞ്ഞിമുഹമ്മദ് എന്ന മാനു (42) ആണ് മരിച്ചത്. അയൽ വീട്ടിലെ പ്ലാവിൽ ചക്ക പറിക്കുമ്പോൾ കമ്പി ഇലക്ട്രിക് ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്.
Story Highlights : Three died in electrocuted at Perinthalmanna in Malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here