മുംബൈയിൽ നാവികസേനാ കപ്പലിൽ തീപിടുത്തം; സേനാംഗത്തെ കാണാനില്ല

നാവികസേനാ യുദ്ധക്കപ്പലിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരു നാവികനെ കാണാതായി. മുംബൈയിലെ ഡോക്യാഡിൽ ഇന്നലെയാണ് ഐ എൻ എസ് ബ്രഹ്മപുത്ര എന്ന യുദ്ധക്കപ്പലിൽ തീപിടുത്തം ഉണ്ടായത്. ഇന്ന് ഉച്ചയോടെ തീയണച്ചു.
എന്നാൽ ഒരു നാവികനെ സംഭവത്തിനിടെ കാണാതായെന്ന് നേവി അറിയിച്ചു. ഇയാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. തീപിടുത്തത്തെ തുടർന്ന് കപ്പൽ ഒരു വശത്തേക്ക് ചെരിഞ്ഞ് കിടക്കുകയാണ്. സംഭവത്തെക്കുറിച്ച് നാവികസേന വിശദമായ അന്വേഷണം പ്രഖ്യാപിച്ചു.
Story Highlights : INS Brahmaputra severely damaged in fire, sailor missing
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here