Advertisement

സ്ത്രീകളുടെ അശ്ലീല വിഡിയോ പ്രചരിപ്പിച്ചു; പാലക്കാട് വ്‌ളോഗറെ തമിഴ് നാട്ടില്‍ നിന്നെത്തിയ സ്ത്രീകള്‍ കെട്ടിയിട്ട് മര്‍ദിച്ചു

July 26, 2024
2 minutes Read
women attacked vlogger in palakkad

സ്ത്രീകളുടെ നഗ്ന വിഡിയോ ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാം വഴി പ്രചരിപ്പിച്ചു എന്നാരോപിച്ച് വ്‌ലോഗറെ തമിഴ്‌നാട്ടില്‍ നിന്നെത്തിയ സ്ത്രീകളുടെ സംഘം കെട്ടിയിട്ട് തല്ലി. അട്ടപ്പാടി കോട്ടത്തറ സ്വദേശി മുഹമ്മദലി ജിന്ന എന്ന വ്‌ലോഗര്‍ക്കാണ് മര്‍ദ്ദനമേറ്റത്. (women attacked vlogger in palakkad)

തമിഴ്‌നാട്ടില്‍ നിന്നുളള ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന സ്ത്രീകളെക്കുറിച്ചടക്കം അസഭ്യവര്‍ഷം നടത്തുന്നതാണ് വ്‌ലോഗറുടെ രീതി. റൊമാന്റിക്ക് ജിന്ന ഒഫീഷ്യല്‍ എന്ന ഇന്‍സ്റ്റഗ്രാം ഐഡിയില്‍ പ്രത്യക്ഷപ്പെടുന്നത് അനുമതിയില്ലാതെ ചിത്രീകരിക്കുന്ന ലൈംഗിക ചുവയുളള വീഡിയോകള്‍ അടക്കമാണ്. തമിഴ്‌നാട്ടില്‍ നിന്നെത്തിയ സ്ത്രീകളുടെ സംഘം ഇന്ന് ജിന്നയുടെ കടയിലെത്തി പൊതിരെ തല്ലുകയായിരുന്നു.

Read Also: യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്: സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറി ജോ ബൈഡൻ; കമല ഹാരിസിനെ നിർദേശിച്ചു

നാട്ടുകാര്‍ക്ക് പതിയെ മാത്രമാണ് കാര്യങ്ങള്‍ മനസിലായത്. ഇതോടെ പൊലീസ് എത്തിയാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ജിന്നയ്ക്കും തല്ലിയ സ്ത്രീകള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.

Story Highlights :  women attacked vlogger in palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top