Advertisement

‘കോൺഗ്രസിലെ രഹസ്യങ്ങൾ മാധ്യമങ്ങൾക്ക് പങ്കുവയ്ക്കുന്നു’; അന്വേഷിച്ചു കണ്ടെത്താൻ ഹൈക്കമാൻഡ് നിർദേശം

July 28, 2024
2 minutes Read

സംസ്ഥാന കോൺഗ്രസിലെ തർക്കത്തിൽ ഇടപെട്ട് ഹൈക്കമാൻഡ്. പാർട്ടിയിൽ അനാവശ്യ പ്രവണതയെന്ന് ഹൈക്കമാൻഡ് വിമർശനം. പാർട്ടിയിലെ രഹസ്യങ്ങളും ഇല്ലാത്ത കാര്യങ്ങളും മാധ്യമങ്ങൾക്ക് പങ്കുവയ്ക്കുന്നുവെന്ന് ഹൈക്കമാൻഡ്. വാർത്തകൾ ചോർത്തി നൽകുന്നത് ആരാണെന്ന് കണ്ടെത്താൻ നിർദേശം നൽകി.

കഴിഞ്ഞദിവസം ഓൺലൈനായി ചേർ‌ന്ന് കെപിസിസി യോ​ഗത്തിലെ വിവരങ്ങൾ പുറത്തുപോയതിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ അതൃപ്തിയിലായിരുന്നു. കെപിസിസിയുടെയും ഡിസിസിയുടെയും ഔദ്യോ​ഗിക പരിപാടികളിൽ പങ്കെടുക്കില്ലെന്ന നിലപാടിലേക്ക് പ്രതിപക്ഷ നേതാവ് എത്തിയിരുന്നു. നിസ്സഹകരണം അവസാനിപ്പിക്കണമെങ്കിൽ വാർത്തചോർത്തി നൽകുന്നത് ആരെന്ന് കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഹൈക്കമാൻഡ് ഇടപെടൽ.

Read Also: ‘അർജുനായി തെരച്ചില്‍ തുടരണം, ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉപയോഗിക്കണം’; കർണാടക മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് പിണറായി വിജയൻ

പാർട്ടിയിലെ രഹസ്യങ്ങളും ഇല്ലാത്ത കാര്യങ്ങളും മാധ്യമങ്ങൾക്ക് പങ്കുവെക്കുന്നത് ആരാണെന്ന് അന്വേഷിച്ചു കണ്ടെത്താൻ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ ചുമതലയുള്ള സംഘടന ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയാണ് നിർദേശം നൽകിയത്. അച്ചടക്കസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണനോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകി. പാർട്ടിക്കുള്ളിലെ അച്ചടക്കം നശിപ്പിക്കുന്ന പ്രവർത്തി എന്ന് ഹൈക്കമാൻഡ് നിരീക്ഷിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ നടപടി ഉണ്ടാകും എന്നും മുന്നറിയിപ്പ് നൽകി.

Story Highlights : High command order to investigate in Congress info leaked to medias

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top