Advertisement

നവ കേരള ബസ് വീണ്ടും സർവീസ് നിർത്തി

July 28, 2024
1 minute Read

കോഴിക്കോട് -ബെംഗളൂരു നവ കേരള ബസ് വീണ്ടും സർവീസ് നിർത്തി. നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചിരുന്ന നവകേരള ബസ് ആണ് കോഴിക്കോട്-ബെംഗളൂരു റൂട്ടിൽ ഗരുഡ പ്രീമിയം സര്‍വീസായി ഓടി തുടങ്ങിയത്. എന്നാല്‍, പിന്നീട് കയറാൻ ആളില്ലാത്തതിനാല്‍ നേരത്തെ ബസിന്‍റെ സര്‍വീസ് മുടങ്ങിയിരുന്നു.

ബംഗളൂരുവിലേക്ക് പോകുന്ന ചില യാത്രികർ നവകേരള ബസിന് ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചിരുന്നു. അപ്പോഴാണ് സർവ്വീസ് നടത്തുന്നില്ലെന്ന് കെഎസ്ആർടിസി അറിയിച്ചത്. തകരാറിൽ ആണെന്നും അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണെന്നും കെഎസ്ആർടിസി വിശദീകരിക്കുന്നു.

ഉദ്ഘാടന ശേഷമുള്ള കുറച്ചു ദിവസങ്ങളിൽ നിരവധി പേരായിരുന്നു കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്കും, തിരിച്ചും യാത്ര ചെയ്തിരുന്നത്. എന്നാൽ പിന്നീട് യാത്രികരുടെ എണ്ണം കുറയുകയായിരുന്നു. ഭീമമായ ടിക്കറ്റ് നിരക്കാണ് യാത്രികർ ബസ് ഉപേക്ഷിക്കാൻ കാരണം ആയത്.

യാത്രികർ ഇല്ലാത്തതിനെ തുടർന്ന് ബസ് സർവ്വീസ് നിർത്തിവയ്ക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. ആളുകളെ ആകർഷിക്കുന്നതിനായി അടുത്തിടെ ബസിന്റെ സമയക്രമത്തിൽ മാറ്റം വരുത്തിയിരുന്നു. എന്നാൽ ഇതും ഫലം കണ്ടിരുന്നില്ല.

Story Highlights : Nava Kerala Bus Service Again Stopped

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top