Advertisement

ദുൽഖർ സൽമാന്റെ ആയുരാരോഗ്യത്തിനായി പൂജയും 501 പേർക്ക് സദ്യയും: പിറന്നാൾ ദിനത്തിൽ നിർമാതാവിന്റെ വഴിപാട്

July 28, 2024
2 minutes Read

മലയാളികളുടെ സൂപ്പർതാരം ദുൽഖർ സൽമാന് ഇന്ന് നാൽപ്പത്തിയൊന്നാം പിറന്നാൾ. പിറന്നാളിനോടനുബന്ധിച്ച് താരത്തിന് വേണ്ടി ക്ഷേത്രത്തിൽ ആയുരാരോഗ്യ പൂജയും 501 പേർക്ക് സദ്യയും വഴിപാടായി നടത്തിയിരിക്കുകയാണ് ഒരു നിർമാതാവ്. മലയാള ചലച്ചിത്രരംഗത്തെ നിർമാതാവായ പ്രജീവ് സത്യവ്രതനാണ് ദുൽഖർ സൽമാന്റെ ജന്മദിനത്തോടനുബന്ധിച്ച് ഇത്തരത്തിലൊരു വഴിപാട് നടത്തിയിരിക്കുന്നത്.

വെന്നിക്കോട് വലയന്റെകുഴി ശ്രീ ദേവി ക്ഷേത്രത്തിലാണ് വഴിപാടും സദ്യയും നടത്തിയത്. പ്രജീവ് സത്യവ്രതൻ പുതിയതായി നിർമ്മിച്ച ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന സിനിമയിൽ ദുൽഖറിന്റെ കുറുപ്പ് എന്ന സിനിമയുമായി ബന്ധപ്പെട്ട ചില പരാമർശങ്ങൾ ഉണ്ട്. കൂടാതെ ദുൽഖർ സൽമാനെ കുറിച്ചുള്ള ഒരു ഗാനവും ഉണ്ട്.

Read Also: ദുൽഖർ സൽമാന് ഇന്ന് നാൽപ്പത്തിയൊന്നാം പിറന്നാൾ; ആശംസയുമായി ശ്രീലങ്കന്‍ എയര്‍ലൈന്‍

ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പിന്റെ വിജയത്തിനും ദുൽഖർ സൽമാന്റെ ആയുരാരോഗ്യത്തിനും വേണ്ടിയാണ് ദുൽഖറിന്റെ പിറന്നാൾ ദിനത്തിൽ പ്രജീവ് സത്യവ്രതന്റെ വഴിപാടുകളും സദ്യയുമൊക്കെ. കേരളത്തിലും മിഡിൽ ഈസ്റ്റിലും ബിസിനസ് സംരംഭങ്ങൾ ഉള്ള പ്രജീവ് സത്യവ്രതൻ ഫൈനൽസ്, രണ്ട് എന്നീ സിനിമകളുടെയും നിർമ്മാതാവാണ്.

Story Highlights : Special pooja on Dulquer Salmaan birthday by Producer Prajeev Sathyavarthan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top