‘മലയാളികളിൽ നിന്ന് ഇത്രയും സ്നേഹം ലഭിക്കാൻ എന്താണ് ചെയ്തതെന്ന് അറിയില്ല’: രശ്മിക മന്ദാന

മലയാളികളുടെ സ്നേഹത്തിൽ അമ്പരന്നുവെന്ന് നടി രശ്മിക മന്ദാന. ഇത്രയും സ്നേഹം ലഭിക്കാൻ എന്താണ് ചെയ്തതെന്ന് എനിക്കറിയില്ല, പക്ഷേ ഞാൻ അനുഗ്രഹീതയാണെന്നും രശ്മിക മന്ദാന ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഒരു കടയുടെ ഉദ്ഘാടനത്തിനായി കരുനാഗപ്പള്ളിയിൽ എത്തിയപ്പോഴാണ് താരം മലയാളികളുടെ സ്നേഹം ശരിക്കും അനുഭവിച്ചറിഞ്ഞതെന്നും താരം പറയുന്നു. താരത്തെ കാണാൻ ജനങ്ങൾ തടിച്ചുകൂടി. മലയാളികൾക്ക് നന്ദിപറഞ്ഞുകൊണ്ടുള്ള കുറിപ്പിനൊപ്പം പരിപാടിയിൽ നിന്നുള്ള ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്.
‘ജൂലൈ 25-ന് ഞാൻ കേരളത്തിലെ കരുനാഗപ്പള്ളിയിൽ ഒരു ഉദ്ഘാടനത്തിന് എത്തിയിരുന്നു. എല്ലാം വളരെ നന്നായി സംഘടിപ്പിച്ചു. അവിടെനിന്ന് എനിക്ക് ലഭിച്ച സ്നേഹത്തിൽ ഞാൻ അമ്പരന്നുപോയി. ഇത്രയും സ്നേഹം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.
ഹൃദയം നിറഞ്ഞു. ഇത്രയും സ്നേഹം ലഭിക്കാൻ എന്താണ് ചെയ്തതെന്ന് എനിക്കറിയില്ല, പക്ഷേ ഞാൻ അനുഗ്രഹീതയാണെന്ന് തോന്നുന്നു. നന്ദി’, രശ്മിക കുറിച്ചു.നിലവിൽ അല്ലു അർജുൻ നായകനായെത്തുന്ന പുഷ്പ 2 വിന്റെ തിരക്കുകളിലാണ് രശ്മിക മന്ദാന.
Story Highlights : Rashmika Mandana Praises Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here