Advertisement

‘മണ്ണിനടിയിൽ ഇനിയും ആളുകൾ ഉണ്ടാകാം, പ്രതിപക്ഷവുമായി ഒന്നിച്ച് രക്ഷാപ്രവർത്തനം’ ;മുഖ്യമന്ത്രി

July 30, 2024
1 minute Read

വയനാട്ടിലെ ദുരന്തം ഹൃദയഭേദകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒട്ടേറെ പേർ ഒഴുകിപ്പോയി, ഒരു പ്രദേശം മുഴുവൻ ഇല്ലാതായി. നാട് ഇത് വരെ കണ്ടതിൽ വച്ച് അതീവ ദാരുണമായ ദുരന്തമാണ്.പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, അമിത് ഷാ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ബംഗാൾ ഗവര്‍ണര്‍ സിവി ആനന്ദബോസ് എന്നിവര്‍ വിളിച്ച് സഹായം വാഗ്ദാനം ചെയ്തു.ഉറങ്ങാൻ കിടന്നവരാണ് ദുരന്തത്തിൽ അകപ്പെട്ടത്. ജീവൻ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു.

അഞ്ച് മന്ത്രിമാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. സൈന്യത്തിന്റെ സഹായം ഒരുക്കി. എല്ലാ സേനാ വിഭാഗങ്ങളും നല്ല രീതിയിൽ പ്രവർത്തിക്കുന്നു. പരമാവധി ജീവൻ രക്ഷിക്കാനും പരുക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കും.സംസ്ഥാനത്ത് 118 ക്യാമ്പുകൾ. 5531 ആളുകളെ ക്യാമ്പുകളിൽ പാർപ്പിച്ചു.

കരസേന നാവിക സേന പ്രവർത്തിക്കും. ഫയർ ഫോഴ്‌സിൽ നിന്നും 329 പേർ രക്ഷാദൗത്യത്തിൽ പങ്കെടുത്തു. 18 മൃതദേഹങ്ങൾ കണ്ടെത്തി. ആദ്യ ഉരുൾപൊട്ടൽ ഉണ്ടായത് പുലർച്ചെ 2 മണിക്ക്. മണ്ണിനടിയിൽ ആളുകൾ കുടുങ്ങി കിടപ്പുണ്ട്. മണ്ണിനടിയിൽ ആളുകൾ ഇനിയും ഉണ്ടാകാം.

പ്രതിപക്ഷവുമായി ഒന്നിച്ച് രക്ഷാപ്രവർത്തനം നടത്തും. സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്‌. പ്രധാനമന്ത്രി നേരിട്ട് വിളിച്ചു. കേന്ദ്രം എല്ലാ സഹായവും വാഗ്‌ദാനം ചെയ്‌തു. മദ്രസയിലും പള്ളിയിലും താത്കാലിക ആശുപത്രികൾ ഒരുക്കും. കൂടുതൽ ആരോഗ്യ പ്രവർത്തകർ എത്തും. ഭക്ഷണവും ആവശ്യവസ്തുക്കളും എത്തിക്കും. 20,000 ലിറ്റർ കുടിവെളം എത്തിക്കും.

പൊലീസ് ഡ്രോൺ സംവിധാനം ഉപയോഗിക്കും. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന. പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിലാക്കും. ഹെലികോപ്റ്ററുകൾ കോഴിക്കോട് തുടരുന്നു. 2 ട്രാൻസ്ഫോമറുകൾ ഒലിച്ചുപോയി 3 എണ്ണം നിലംപൊത്തി.

വയനാട്ടിലേത് ഹൃദയഭേദകമായ ദുരന്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയുടെ 60 അംഗ ടീം വയനാട്ടിൽ എത്തി. ഹെലികോപ്റ്റർ വഴിയുള്ള രക്ഷ ദൗത്യത്തിനു വീണ്ടും ശ്രമിക്കും.

മാധ്യമ ഇടപെടലുകളെ പ്രത്യേകം എടുത്ത് പറഞ്ഞ് മുഖ്യമന്ത്രി പ്രശംസിച്ചു. അനാവശ്യമായി വയനാട് സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ദുരന്ത ബാധിത പ്രദേശമായി പ്രഖ്യാപിച്ച സ്ഥലത്തല്ല ഉരുൾ പൊട്ടൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രം മനുഷ്യവാസമുള്ള ഇടമല്ല. എല്ലാവരും ദുരന്ത സാധ്യത മുന്നറിയിപ്പ് പാലിക്കണം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളാ ബാങ്ക് 50 ലക്ഷം സഹായം വാഗ്ദാനം ചെയ്തു. തമിഴ്നാട് മുഖ്യമന്ത്രി അഞ്ച് കോടി രൂപയും സിയാൽ 2 കോടി രൂപയും വാഗ്ദാനം ചെയ്തുവെന്നും എല്ലാവരും സംഭാവന നൽകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Story Highlights : Pinarayi Vijayan on wayanad landslide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top