Advertisement

‘മന്ത്രിമാർ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും,നടൻ വിക്രം 20 ലക്ഷം കൈമാറി’: മുഖ്യമന്ത്രി

July 31, 2024
1 minute Read

മുണ്ടക്കൈ ഭാഗത്തെ രക്ഷാപ്രവർത്തനങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്നുവെന്ന് മുഖ്യമന്ത്രി. അട്ടമലയിലും ചൂരൽ മലയിലും നല്ല നിലയ്ക്കുള്ള രക്ഷാപ്രവർത്തനം നടക്കുന്നു. താൽക്കാലികമായി നടപ്പാലം നിർമ്മിക്കാൻ ആയി. ഇത് രക്ഷാപ്രവർത്തനത്തിന് വേഗത കൂട്ടി പാലത്തിലൂടെ ആളുകളെ ചൂരൽമലയിലേക്കും ആശുപത്രിയിലേക്കും എത്തിക്കാൻ ആവുന്നു. 90 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 82 ക്യാമ്പുകളിൽ 8017 പേർ കഴിയുന്നു.

ഇതിൽ 19 ഗർഭിണികളുണ്ട്. ഇതുവരെ 1592 പേരെ രക്ഷിച്ചു. മദ്രസയിലും പള്ളിയിലും താൽക്കാലിക ആശുപത്രി സജ്ജികരിക്കും.രീരഭാഗങ്ങൾ മാത്രമായി ലഭിച്ചതിൻ്റെ ജനിതക പരിശോധന നടത്തും.മാനസികാരോഗ്യം ഉറപ്പാക്കാൻ മാനസിക വിദഗ്ധരുടെ സേവനം ഉറപ്പാക്കി.തൃശ്ശൂർ കണ്ണൂർ മെഡിക്കൽ കോളേജിൽ നിന്നുള്ള ടീം വയനാട്ടിലെത്തി. പരുക്കേറ്റവരുടെ ചികിത്സ കാര്യക്ഷമമാക്കും.

മണ്ണിനിടയിലുള്ള മൃതശരീരം കണ്ടെത്താൻ റിട്ട കേണൽ ഇന്ദ്രപാലന്റെ സഹായം തേടിയിട്ടുണ്ട്.ആധുനിക സജ്ജീകരണം ഉപയോഗിച്ച് മണ്ണിനടിയിലുള്ള മനുഷ്യശരീരങ്ങൾ കണ്ടെത്താൻ ശ്രമിക്കും.മന്ത്രിമാരുടെ വിപുലമായ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.മേപ്പാടി പോളിടെക്നിക്കിൽ തൽക്കാലിക ആശുപത്രി സജ്ജമാക്കി.പരിക്കേറ്റ ചികിത്സയിൽ കഴിയുന്നവർ ഉള്ള ആശുപത്രികളിൽ വൈദ്യുതി ഉറപ്പുവരുത്തി.

ഇന്ധന ലഭ്യത ഉറപ്പുവരുത്താൻ ഓയിൽ കമ്പനികൾക്ക് നിർദ്ദേശം നൽകി.ചൂരൽ മലയിൽ നിന്ന് താൽക്കാലിക പാലം നിർമ്മിക്കുന്നതിനുള്ള സാധന സാമഗ്രികളുമായി വ്യോമസേനയുടെ വിമാനം കണ്ണൂർ വിമാനത്താവളത്തിൽ എത്തി. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ 14 ട്രക്കുകളിലായി ഇവ ചൂരൽ മലയിൽ എത്തിക്കും.ആരോരും ഇല്ലാതെ ഒറ്റപ്പെട്ടുപോയ മനുഷ്യർ ഇനി എങ്ങനെ മുന്നോട്ടു ജീവിതം നയിക്കും.

അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ നാടിനെ പുനർനിർമ്മിക്കാനും നാം ഒന്നിച്ചു ഇറങ്ങേണ്ടതുണ്ട്.സർക്കാർ സംവിധാനങ്ങൾ നാടിനൊപ്പം. ഒരായുസ്സിലെ മുഴുവൻ നഷ്ടപ്പെട്ടവർക്ക് പുനരധിവാസം ഉൾപ്പെടെ ചെയ്യേണ്ടതുണ്ട്. എം.എ യൂസഫലി, രവി പിള്ള, കല്യാണരാമൻ എന്നിവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 5 കോടി രൂപ സഹായം പ്രഖ്യാപിച്ചു.

നടൻ വിക്രം 20 ലക്ഷം കൈമാറി.തമിഴ്നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ച അഞ്ചു കോടി രൂപ ഇപ്പോൾ തമിഴ്നാട് പൊതുമരാമത്ത് മന്ത്രി കൈമാറി.ദലൈ ലാമയുടെ ട്രസ്റ്റ് 11 ലക്ഷം രൂപ കൈമാറി.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാൻ നിരവധി പേർ മുന്നോട്ടുവരുന്നു. കഴിയുന്നവരെല്ലാം സംഭാവന നൽകണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Story Highlights : Pinarayi Vijayan on Wayanad rescue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top