ശാസ്ത്രജ്ഞർ ഫീൽഡ് വിസിറ്റിനായി മേപ്പാടി സന്ദർശിക്കരുത്, അഭിപ്രായങ്ങൾ മാധ്യമങ്ങളോട് പങ്കുവയ്ക്കരുത്: സർക്കാർ ഉത്തരവ്

കേരളത്തിലെ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ മേപ്പാടി സന്ദർശിക്കരുതെന്ന് ദുരന്തനിവാരണ അതോറിറ്റി. ശാസ്ത്ര സമൂഹം, അഭിപ്രായങ്ങളും പഠന റിപ്പോർട്ടുകളും മാധ്യമങ്ങളോട് പങ്കുവയ്ക്കരുതെന്ന് ഉത്തരവിൽ പറയുന്നു. മേപ്പാടിയിൽ പഠനം നടത്തണമെങ്കിൽ ദുരന്തനിവാരണ അതോറിറ്റിയുടെ മുൻകൂർ അനുമതി വാങ്ങണം. ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് നിർദേശം നൽകിയിരിക്കുന്നത്. (Government deny permission to scientists to visit meppadi wayanad disaster)
മേപ്പാടി ദുരന്തബാധിത മേഖലയാണെന്ന് വിശദീകരിച്ചുകൊണ്ടാണ് ഉത്തരവിറക്കിയിരിക്കുന്നത്. മേപ്പാടി പഞ്ചായത്തിലേക്ക് ഒരു ഫീൽഡ് വിസിറ്റും അനുവദിക്കില്ല. തങ്ങളുടെ പഠന റിപ്പോർട്ടുകൾ ശാസ്ത്ര ഗവേഷകർ മാധ്യമങ്ങളോട് പങ്കുവയ്ക്കരുത്. എന്തെങ്കിലും തരത്തിലുള്ള പഠനം നടത്തണമെങ്കിൽ കൃത്യമായി അനുമതി വാങ്ങണമെന്നും ഉത്തരവിലൂടെ സർക്കാർ വ്യക്തമാക്കി.
Story Highlights : Government deny permission to scientists to visit meppadi wayanad disaster
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here