Advertisement

ഹൃദയാഘാതത്തെ തുടർന്ന് കൊണ്ടോട്ടി സ്വദേശി ഖത്തറിൽ നിര്യാതനായി

August 7, 2024
1 minute Read

ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് കൊണ്ടോട്ടി സ്വദേശി മരിച്ചു. കൊണ്ടോട്ടി കാഞ്ഞിരപ്പറമ്പ് താഴക്കോട്ട് പരേതനായ പറമ്പാട്ടുപള്ളിയാളി മുസഹാജിയുടെ മകന്‍ അബ്ദുറഹ്‌മാന്‍ (കുഞ്ഞിപ്പ-54) ആണ് മരിച്ചത്. ഇന്നലെ (ചൊവ്വാഴ്ച) രാവിലെ വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. കൂടെയുള്ളവര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ: സറീന. മക്കള്‍: ഫാത്തിമ അഫ്രിന്‍, റിന്‍ഷ യാസ്മിന്‍, ഹിബ അസ്മിന്‍. മരുമകന്‍: ഫവാസ്. സഹോദരങ്ങള്‍: മുഹമ്മദ് കുട്ടി, ഹംസ, സൈദലവി, സുബൈദ, ഉസ്മാന്‍, കുഞ്ഞിമുഹമ്മദ്, അബ്ദുല്‍ ഗഫാര്‍.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Story Highlights : Malappuram nataive passed away in Qatar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top