ഷിരൂർ മണ്ണിടിച്ചിൽ; അർജുന് വേണ്ടിയുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും

കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. തിരച്ചിലിന് അനുകൂല കാലാവസ്ഥയെന്ന് എംഎൽഎ പറഞ്ഞു. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് രണ്ട് നോട്ട്‌സായി കുറഞ്ഞു.
ഈശ്വർ മാൽപെയെ എത്തിച്ച് തിരച്ചിൽ തുടരുമെന്ന് എംഎൽഎ വ്യക്തമാക്കി. അതേസമയം കേരളം ദൗത്യവുമായി സഹകരിക്കുന്നില്ലെന്ന് സതീഷ് കൃഷ്ണ സെയിൽ കുറ്റപ്പെടുത്തി. മുൻകൂർ പണം നൽകാമെന്ന് പറഞ്ഞിട്ടും കേരളം ഡ്രെഡ്ജിങ് മെഷീൻ എത്തിച്ചില്ലെന്ന് സതീഷ് കൃഷ്ണ സെയിൽ ആരോപിച്ചു.
പ്രതികൂല കാലവസ്ഥയെ തുടർന്നും ശക്തമായ അടിയൊഴുക്കിനെ തുടർന്നുമാണ് ഷിരൂരിലെ തിരച്ചിൽ നിർത്തിവെച്ചിരുന്നത്. അർജുനായുള്ള തിരച്ചിൽ തുടരണമെന്ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടിരുന്നു. രക്ഷാദൗത്യം നിർത്തി വെക്കാനാകില്ലെന്നും തുടരണമെന്നും ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിരുന്നു. അർജുനായുള്ള തിരച്ചിൽ 14-ാം ദിവസമാണ് താത്കാലികമായി അവസാനിപ്പിച്ചിരുന്നത്.
Story Highlights : Shirur landslide Search for Arjun will resume tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here