Advertisement

മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം മോര്‍ണെ മോര്‍ക്കൽ ഇന്ത്യൻ ബൗളിംഗ് കോച്ച്

August 14, 2024
1 minute Read

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് കോച്ചായി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം മോര്‍ണെ മോര്‍ക്കല്‍ ചുമതലയേറ്റെടുക്കും.ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ അദ്ദേഹത്തിന്റെ കരാര്‍ ആരംഭിക്കും. മോര്‍ക്കല്‍ ഇന്ത്യയുടെ ബൗളിങ് കോച്ചായി നിയമിതാനാകുമെന്ന് ശ്രീലങ്കന്‍ പര്യടനത്തിനു മുന്നേതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.മോര്‍ക്കല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ ഗംഭീറിന്റെ സഹായിയായിരുന്നു.

അഭിഷേക് നായരും റിയാന്‍ ടെന്‍ ഡോഷേറ്റും നേരത്തെ തന്നെ ഗംഭീറിന്റെ കോച്ചിംഗ് സംഘത്തിലുണ്ടായിരുന്നു. പിന്നാലെയാണ് മോര്‍ക്കല്‍ എത്തുന്നത്. ഇതില്‍ അഭിഷേഖും റിയാനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ഗംഭീറിനൊപ്പം ഉണ്ടായിരുന്നു. ബൗളിംഗ് പരിശീലക സ്ഥാനത്തേക്ക് ഗംഭീര്‍ നിര്‍ദേശിച്ച വിനയ് കുമാര്‍, ലക്ഷ്മിപതി ബാലാജി എന്നിവരുടെ പേരുകളും ഫീല്‍ഡിംഗ് പരിശീലക സ്ഥാനത്തേക്ക് നിര്‍ദേശിട്ട ജോണ്ടി റോഡ്സിന്റെ പേരും ബിസിസിഐ തള്ളുകയായിരുന്നു.

Story Highlights : Morne Morkel Appointed as Indian Bowling Coach

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top