‘റിപ്പോർട്ട് പുറത്തുവന്നാൽ ഒന്നും സംഭവിക്കില്ല, ഹേമ കമ്മിറ്റിയോട് ഞാൻ 4 മണിക്കൂർ സംസാരിച്ചു’: എം മുകേഷ്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നാൽ ഒന്നും സംഭവിക്കില്ലെന്ന് എം മുകേഷ് എംഎൽഎ. എല്ലാ മേഖലയിലും സ്ത്രീകൾക്ക് സംഭരണം നൽകണം. ഹേമ കമ്മിറ്റിയോട് താൻ നാല് മണിക്കൂർ സമയം സംസാരിച്ചെന്നും മറ്റുള്ളവർ എന്തു പറഞ്ഞെന്ന് അറിയില്ലെന്നും മുകേഷ് പറഞ്ഞു. സിനിമ മേഖലയിൽ മാത്രമല്ല എല്ലാ മേഖലയിലെയും സ്ത്രീകൾക്ക് സംരക്ഷണം നൽകണമെന്നും മുകേഷ് കൂട്ടിച്ചേർത്തു.
അതേസമയം, സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങള്‍ പഠിക്കുന്നതിനായി നിയോഗിക്കപ്പെട്ട ഹേമ കമ്മിറ്റി ഇന്ന് പുറത്തുവിടില്ല. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ, റിപ്പോര്‍ട്ട് ഇന്നു രാവിലെ 11ന് പുറത്തുവിടുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, ഇതിനെതിരെ രഞ്ജിനി കോടതിയെ സമീപിച്ച സാഹചര്യത്തില്‍ ഇനി കോടതിയുടെ നിലപാട് അറിഞ്ഞശേഷമായിരിക്കും വിഷയത്തിലുള്ള സര്‍ക്കാര്‍ തീരുമാനം.
രഞ്ജിനിയുടെ ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും. 299 പേജുള്ള റിപ്പോര്‍ട്ടില്‍ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കി 233 പേജ് വിവരാവകാശ അപേക്ഷകര്‍ക്ക് കൈമാറും എന്നായിരുന്നു നേരത്തെയുള്ള സര്‍ക്കാര്‍ തീരുമാനം. എന്നാല്‍, ഹേമ കമ്മിറ്റി മുന്‍പാകെ മൊഴി നല്‍കിയവര്‍ക്ക് റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനു മുന്‍പ് തന്നെ അത് വായിക്കാന്‍ അവസരം നല്‍കണമെന്നും തങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് തങ്ങള്‍ നേരിട്ട് വായിച്ച് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ റിപ്പോര്‍ട്ട് പുറത്തുവിടാവൂ എന്നാണ് രഞ്ജിനിയുടെ വാദം. റിപ്പോര്‍ട്ട് പുറത്തു വിടുന്നതിന് താന്‍ എതിരല്ല എന്നും അവര്‍ വ്യക്തമാക്കി.
Story Highlights : M Mukesh on Hema committie Report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here