Advertisement

അമ്മ ശകാരിച്ചതിന് പിന്നാലെ വീട്ടിൽ നിന്ന് ഇറങ്ങി പോയി; തിരുവനന്തപുരത്ത് 13 കാരിയെ കാണാനില്ല

August 20, 2024
1 minute Read

തിരുവനന്തപുരം കഴക്കൂട്ടത്ത് 13 വയസ്സുകാരിയെ കാണാനില്ല. അതിഥി തൊഴിലാളിയായ അസാം സ്വദേശി അൻവർ ഹുസൈന്റെ മകൾ തസ്മിത്ത് തംസിനേയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. കണിയാപുരം സ്കൂളിലെ ആറാം ക്ലാസ് വിദ്യാഥിനിയാണ് തസ്മീൻ. സഹോദരിമാരുമായി വഴക്കിട്ടതിന് അമ്മ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തസ്‌മീൻ ഇന്ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി പോയത്.

ബാഗിൽ വസ്ത്രങ്ങൾ പായ്ക്ക് ചെയ്ത ശേഷമാണ് വീട്ടിൽ നിന്ന് പെൺകുട്ടി ഇറങ്ങിപ്പോയത്. ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം. കണിയാപുരം മുസ്ലിം ഹൈ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് തസ്മീൻ. സംഭവത്തിൽ കഴക്കൂട്ടം പൊലീസിന് പരാതി നൽകിയിട്ടുണ്ട്. പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ് പൊലീസ്.

Story Highlights : 13 year old girl went missing in Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top