Advertisement

‘ഹേമ കമ്മറ്റി റിപ്പോർട്ടിൽ നടപടികൾ ഉണ്ടാകും; സർക്കാരുമായി സഹകരിക്കും’; സുരേഷ് ഗോപി

August 20, 2024
2 minutes Read

ഹേമാ കമ്മറ്റി റിപ്പോർട്ടിൽ സർക്കാർ ചർച്ചകൾ വിളിച്ചാൽ സഹകരിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടികൾ ഉണ്ടാകുമെന്ന് സുരേഷ് ​ഗോപി. ഇത്ര വലിയ പ്രശ്നം ആണെന്ന് സംഘടനകൾ തിരിച്ചറിഞ്ഞത് ഇപ്പോഴാകുമെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രശ്നങ്ങളുടെ പരിഹാരം കൂടി ഹേമ കമ്മീഷനിൽ ഉണ്ടാകുമെന്ന് സുരേഷ് ​ഗോപി പറഞ്ഞു.

നാല് അ‍ഞ്ച് മാസം മുമ്പ് മമ്മൂട്ടിയെ ക്രൂശിച്ചുകൊണ്ട് വേറെ ചില പവർ സെൻ്റേഴ്സ് വന്നിരുന്നുവെന്ന് സുരേഷ് ​ഗോപി പറഞ്ഞു. തിരുത്തൽ നടപടികൾ ഉണ്ടാകും അതിനാണ് ഭരണവും ഭരണ യന്ത്രവും ഉള്ളത്. സിനിമ പ്രവർത്തകരും ഇത്തരം ന്യൂനതകൾ പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ‘അച്ഛന് മോശം അനുഭവമുണ്ടായിട്ടുണ്ട്; മോളെ എന്ന് വിളിച്ചയാൾ റൂമിലേക്ക് വിളിച്ചു’; സോണിയ തിലകൻ

സിനിമ എന്നു പറയുന്നത് ഒരു കോടിയും പത്തുകോടിയും വാങ്ങുന്ന ആളിന്റെതല്ലെന്നും ഒരു ദിവസം 2000 രൂപ ശമ്പളം വാങ്ങി പോകുന്ന ഭാരം ചുമക്കുന്ന സംഘടിത മേഖലയിൽ പെട്ടതാണെന്ന് സുരേഷ് ​ഗോപി. മേഖലയിലെ വലിയ ഒരു അപാകതയെ പെരുപ്പിച്ചു കാണിച്ചാലും ആ മേഖല നിലനിൽക്കണം. എല്ലാ സംഘടനകളും ഒത്തുചേർന്ന് അതിനുള്ള പോംവഴി കണ്ടെത്തുമെന്ന് സുരേഷ് ​ഗോപി വ്യക്തമാക്കി.

Story Highlights : Suresh Gopi says will cooperate if the government calls for discussion on the Hema Committee report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top