13കാരിക്കായി വ്യാപക തിരച്ചിൽ; ട്രെയിനുകളിൽ പരിശോധന; പെൺകുട്ടിയെ കാണാതായിട്ട് 14 മണിക്കൂർ

തിരുവനന്തപുരം കഴക്കൂട്ടത്ത് കാണാതായ 13 വയസുകാരിക്കായി വ്യാപക തിരച്ചിൽ. അതിഥി തൊഴിലാളിയായ അസാം സ്വദേശി അൻവർ ഹുസൈന്റെ മകൾ തസ്മിത്ത് തംസിനേയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. കണിയാപുരം സ്കൂളിലെ ആറാം ക്ലാസ് വിദ്യാഥിനിയാണ് തസ്മീൻ. അസാമിലേക്ക് പോയെന്ന് സംശയത്തിൽ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പൊലീസ് പരിശോധനന ആരംഭിച്ചു.
പാലക്കാട് നിന്ന് ട്രെയിനിൽ പെൺകുട്ടിയെ കണ്ടെത്തി എന്ന വിവരത്തിൽ പൊലീസ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ അരോണയ് എക്സ്പ്രസിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടിയെ കണ്ടെത്താനായില്ല. 14 മണിക്കൂറായി പെൺകുട്ടിയെ കാണാതായിട്ട്. സഹോദരിമാരുമായി വഴക്കിട്ടതിന് അമ്മ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തസ്‌മീൻ ഇന്ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി പോയത്. ബാഗിൽ വസ്ത്രങ്ങൾ പായ്ക്ക് ചെയ്ത ശേഷമാണ് വീട്ടിൽ നിന്ന് പെൺകുട്ടി ഇറങ്ങിപ്പോയത്.
പെൺകുട്ടി തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് പരിശോധന പുരോഗമിക്കുന്നത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് അന്വേഷണം പോലീസ് ആരംഭിച്ചു. പെൺകുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9497960113 എന്ന നമ്പറിൽ ബന്ധപ്പെടുക.
Story Highlights : Widespread search for 13-year-old
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here