Advertisement

കോട്ടയത്ത് റമ്പൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി എട്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

August 25, 2024
3 minutes Read
six months old kid died after Rambutan stuck in throat

റമ്പൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി എട്ടു മാസം പ്രായമുള്ള കുഞ്ഞു മരിച്ചു. കോട്ടയം പാലാ മീനച്ചില്‍ സുനില്‍ ലാലിന്റെയും ശാലിനിയുടേയും മകന്‍ ബദരീനാഥാണ് മരിച്ചത്. വൈകുന്നേരം ആറരയോടെ ആയിരുന്നു സംഭവം. (six months old kid died after Rambutan stuck in throat)

കുഞ്ഞിന് റമ്പൂട്ടാന്‍ പൊളിച്ച് നല്‍കുന്നതിനിടെ പഴം തൊണ്ടയില്‍ കുടുങ്ങിയതാണെന്ന് വിവരം. കുഞ്ഞിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണസംഭവിച്ചിരുന്നു. തൊണ്ടയില്‍ കുടുങ്ങിയ റമ്പൂട്ടാന്‍ കഷ്ണം ആശുപത്രിയില്‍ വച്ചാണ് പുറത്തെടുത്തത്.

Story Highlights : six months old kid died after Rambutan stuck in throat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top